തിരുവനന്തപുരം : സംസ്ഥാനത്തെ സ്വര്‍ണം,വെള്ളി വില കുറഞ്ഞു.അമേരിക്കന്‍ ഡോളറിന്റെ വിനിമയ നിരക്ക് ഉയര്‍ന്നതോടെ സ്വര്‍ണത്തില്‍ ലാഭമെടുപ്പ് വര്‍ധിച്ചതാണ് പ്രധാന കാരണം.അമേരിക്കന്‍ ഫെഡ് റിസര്‍വ് ഇക്കൊല്ലം ഒരു തവണ കൂടി പലിശ കുറച്ചേക്കില്ലെന്ന പ്രതീക്ഷയും വിലയിടിവിന് കാരണമായി.കേരളത്തില്‍ ഗ്രാമിന് 65 രൂപ കുറഞ്ഞ് 11,225 രൂപയിലാണ് ഇന്നത്തെ സ്വര്‍ണവ്യാപാരം.പവന് 520 രൂപ കുറഞ്ഞ് 89,800 രൂപയിലെത്തി.കനം കുറഞ്ഞ സ്വര്‍ണാഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 50 രൂപ കുറഞ്ഞ് 9,230 രൂപയിലെത്തി.14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 7,190 രൂപയും 9 കാരറ്റ് 4,665 രൂപയുമാണ്.വെള്ളി വില ഗ്രാമിന് രണ്ട് രൂപ കുറഞ്ഞ് 158 രൂപയായി.
