സംരംഭകർക്കായി എം എസ്.എം.ഇ. ക്ലിനിക് സംഘടിപ്പിച്ചു

സംരംഭകർക്കായി എം എസ്.എം.ഇ. ക്ലിനിക് സംഘടിപ്പിച്ചു

തൃശൂർ : സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ അഭിവൃദ്ധിയും ഉന്നമനവും ലക്ഷ്യമിട്ടുകൊണ്ട് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന റാംപ് പദ്ധതിയുമായി ബന്ധപ്പെട്ട് തൃശ്ശൂർ താലൂക്ക് വ്യവസായ ഓഫീസ് സംരംഭകർക്കായി എം എസ്.എം.ഇ. ക്ലിനിക് സംഘടിപ്പിച്ചു. സംരംഭവുമായി ബന്ധപ്പെട്ട് സാങ്കേതികമായി അറിഞ്ഞിരിക്കേണ്ട വിവിധ വിഷയങ്ങളെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ക്ലിനിക്ക് സംഘടിപ്പിച്ചത്. ഹോട്ടൽ എലൈറ്റ് ഇന്റർനാഷണൽ വെച്ച് നടന്ന പരിപാടിയുടെ ഉദ്ഘാടനം തൃശ്ശൂർ ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ എസ്. ഷീബ നിർവഹിച്ചു.ജില്ലാ വ്യവസായ കേന്ദ്രം മാനേജർ സ്മിത ആർ അധ്യക്ഷയായ പരിപാടിയിൽ താലൂക്ക് പരിധിയിലെ 60ൽ പരം സംരംഭകർ പങ്കെടുത്തു.

ശേഷം ജി എസ് ടി,ട്രേഡ് മാർക്ക്,പോസ്റ്റ് ഓഫീസ് വഴിയുള്ള കയറ്റുമതി എന്നീ വിഷയങ്ങളിൽ അതാത് മേഖലകളിലെ വിദഗ്ധർ ക്ലാസുകൾ എടുത്തു. പോസ്റ്റ് ഓഫീസ് വഴിയുള്ള കയറ്റ് മതി സാധ്യതകളെ കുറിച്ച് വടക്കാഞ്ചേരി ഹെഡ് പോസ്റ്റ്‌ ഓഫീസ് പോസ്റ്മാസ്റ്റർ ശങ്കർ എസ്, ബൗദ്ധിക സ്വത്താവകാശവും ട്രേഡ് മാർക്കിങ്ങും എന്ന വിഷയത്തിൽ അഡ്വ. ഫെബിൻ ജെയിംസ്,ചരക്കു സേവന നികുതി എന്ന വിഷയത്തിൽ തൃശ്ശൂർ ടാക്സ് പേയർ സർവീസസ് ജോയിന്റ് കമ്മീഷണർ എ.വി. സുരേഷ് എന്നിവർ ക്ലാസുകൾ നയിക്കുകയും സംരംഭകരുമായി സംവദിക്കുകയും ചെയ്തു.മേൽ വിഷയങ്ങളിൽ സംരംഭകർക്കുള്ള സംശയങ്ങൾക്കും മറുപടി നൽകുകയുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *