സംരംഭകത്വ വികസന പരിപാടിയുമായി നീലഗിരി കോളേജ്

താളൂർ : നിലഗിരി കോളേജ് ഓഫ് ആർട്സ് & സയൻസിൽ “ഉദ്യം” എന്ന പേരിൽ പുതിയ സംരംഭകത്വ വികസന പരിപാടിക്ക് തുടക്കമായി. വിദ്യാർത്ഥികളിൽ നവീകരണത്തിനും, സർഗ്ഗാത്മകതയ്ക്കും,സംരംഭകത്വ മനോഭാവത്തിനും ഊന്നൽ നൽകുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.ചടങ്ങിന് ഐ.ഐ.എം.കോഴിക്കോട് ഡീനും,കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റൽ സയൻസസ്,ഇന്നൊവേഷൻ & ടെക്നോളജി മുൻ വൈസ് ചാൻസലറുമായ ഡോ.സജി ഗോപിനാഥ് മുഖ്യാതിഥിയായിരുന്നു.

“ഇന്നൊവേറ്റ്, ക്രിയേറ്റ്, എലിവേറ്റ്” (Innovate, Create, Elevate) എന്ന മുദ്രാവാക്യത്തോടെ, ആശയങ്ങളെ വിജയകരമായ സംരംഭങ്ങളാക്കി മാറ്റാൻ യുവമനസ്സുകളെ പ്രാപ്തരാക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ നീലഗിരി കോളേജിന്റെ ലക്ഷ്യം എന്ന് കോളേജ് മാനേജിംഗ് ഡയറക്ടർ ഡോ.റാശിദ് ഗസ്സാലി കൂട്ടിച്ചേർത്തു.പ്രിൻസിപ്പൽ ഡോ.ബാല ഷണ്മുക ദേവി സ്വാഗതവും ഉദ്യം – ഇ.ഡി.പി കോർഡിനേറ്റർ ഡോ.ഡെൻസി നന്ദിയും രേഖപ്പെടുത്തി.തുടർന്ന് ഉദ്യം പദ്ധതിയിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്ത നൂറോളം വിദ്യാർത്ഥികളുമായി ഡോ.സജി ഗോപിനാഥ് തന്റെ സംരംഭക അനുഭവങ്ങൾ പങ്കുവെക്കുകയും കുട്ടിക്കളുടെ നൂതന ആശയങ്ങൾക്ക് വേണ്ട നിർദ്ദേശങ്ങളും നൽകി.NAAC A++ ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയ കോളേജ് ഈ വർഷം NIRF 201 – 300 റാങ്ക് പട്ടികയിൽ ഉൾപ്പെട്ടതും ഏറെ ശ്രദ്ധേയമാണ്.

Leave a Reply

Your email address will not be published. Required fields are marked *