കുഞ്ഞോം : ഡബ്ല്യു എം ഓ ശരീഫ ഫാത്വിമ തഹ്ഫീളുല്‍ ഖുര്‍ആന്‍ സെന്ററില്‍ വര്‍ഷം തോറും നടത്താറുള്ള ശരീഫ ഫാത്വിമ ബീവിയുടെ ആണ്ടും ഘോഷ യാത്രയും സംഘടിപ്പിച്ചു.വൈകുന്നേരം സ്ഥാപനത്തില്‍ നിന്നും അസര്‍ നമസ്‌കാര ശേഷം ദയരോം ടൗണിലേക്ക് അങ്ങാടി,ദയരോം,പൊര്‍ളോം മഹല്ല്‌നിവാസികള്‍,സ്ഥാപനത്തിലെ വിദ്യാര്‍ത്ഥികള്‍ രക്ഷിതാക്കള്‍ ഉള്‍പ്പെടുന്ന ഘോഷ യാത്രയിലൂടെ തുടങ്ങി ദയരോം ടൗണില്‍ മദ്രസ വിദ്യാര്‍ത്ഥികളുടെ ദഫ് പ്രകടനം കഴിഞ്ഞ് പിരിഞ്ഞു.പരിപാടിയില്‍ കുഞ്ഞോം,പൊര്‍ളോം മഹല്ല് നിവാസികള്‍,ഡബ്ലു എം ഒ ഖുര്‍ആന്‍ കോളേജ് പി ടി എ അംഗങ്ങള്‍ സംബന്ധിച്ചു.
