കൽപ്പറ്റ : അരയ്ക്ക് താഴെ ചലനശേഷി നഷ്ടപ്പെട്ട ഭിന്നശേഷിക്കാർക്ക് സൗജന്യ ഇലക്ട്രോണിക് വീൽചെയർ നൽകുന്ന വയനാട് ജില്ലാ പഞ്ചായത്ത് ശുഭയാത്ര പദ്ധതിയുടെ ഭാഗമായി കൽപ്പറ്റ ജില്ലാ ആസൂത്രണ ഭവൻ പഴശ്ശി ഹാളിൽ വെച്ച് സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ജില്ലാ സാമൂഹ്യ നീതി ഓഫീസർ ജോൺ ജോഷി കെ. ജെ അധ്യക്ഷത വഹിച്ചു.ബിനേഷ് ജി, അബ്ബാസ് പി, ഡോ. ശോഭി കൃഷ്ണ,ഡോ. ലക്ഷ്മി മോഹൻ, ഡോ. സന്ധ്യ റാം, അൻവർ സാദിഖ് എം തുടങ്ങിയവർ സംബന്ധിച്ചു.
