വർഗീയതക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തണം രമേശ് ചെന്നിത്തല

വർഗീയതക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തണം രമേശ് ചെന്നിത്തല

മീനങ്ങാടി : വർഗ്ഗീയതക്കെതിരെയുള്ള പോരാട്ടം ഏറ്റവും ശക്തിപ്പെടുത്തേണ്ട കാലത്താണ് നാമിപ്പോഴുള്ളത് ,മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല . മീനങ്ങാടിയിൽ നവീകരിച്ച ഇന്ദിരാഭവൻ്റെയും രാജീവ് ഗാന്ധി സ്കിൽ ഡെവലപ്മെൻ്റ് സെൻ്ററിൻ്റെയും ഉൽഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.BJP സർക്കാർ അധികാരവും ചില പത്രമാധ്യമങ്ങളെയും ഉപയോഗിച്ച് തകർക്കാൻ ശ്രമിക്കുമ്പോഴും ശക്തമായ പോരാട്ടം കൊണ്ട് മറുപടി നൽകിയ ഒരേയൊരു നേതാവാണ് രാഹുൽ ഗാന്ധിയെന്നും അനിവാര്യ സാഹചര്യത്തിൽ വയനാട്ടിൽ നിന്നും മാറി നിൽക്കേണ്ടി വന്ന സാഹചര്യത്തിൽ അദ്ദേഹത്തിൻ്റെ സഹോദരിയെ ചരിത്ര ഭൂരിപക്ഷത്തിൽ വിജയിപ്പിക്കേണ്ട ഉത്തരവാദിത്വം ഓരോ വയനാട്ടുകാരുടേതുമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.മണ്ഡലം പ്രസിഡണ്ട് മനോജ് ചന്ദനക്കാവ് അധ്യക്ഷതവഹിച്ചു സുൽത്താൻ ബത്തേരി നിയോജക മണ്ഡലം MLA ഐ സി ബാലകൃഷ്ണൻ, മുഖ്യപ്രഭാഷണം നടത്തി,കെ എൽ പൗലോസ്,കെ, ഇ വിനയൻ,വർഗീസ് മുരിയൻകാവിൽ, എൻ എസ് നുസൂർ, ടി എം ഹൈറുദ്ദീൻ എം എ അയ്യൂബ്,ഉഷാ രാജേന്ദ്രൻ ,ലിന്റോ കുര്യാക്കോസ് തുടങ്ങിയവർ സംസാരിച്ചു വി സി ബിജു സ്വാഗതവും അനീഷ് റാട്ടക്കുണ്ട് നന്ദിയും പറഞ്ഞു മുണ്ടക്കൈ ചൂരൽമല ദുരന്ത സാഹചര്യത്തിൽ സജീവ സേവനം നടത്തിയ ജിബിൻ നൈനാനെയും മുൻകാല മണ്ഡലം പ്രസിഡണ്ടുമാരായ വി എം വിശ്വനാഥൻ, ബേബി വർഗീസ്, കെ ആർ ഭാസ്കരൻ , അഡ്വാ: ടി ആർ ബാലകൃഷ്ണൻ, എന്നിവരെ ചടങ്ങിൽ ആദരിച്ചു .പുതിയ മണ്ഡലം ഭാരവാഹികൾ ചടങ്ങിൽ ചുമതലയേറ്റു.

Leave a Reply

Your email address will not be published. Required fields are marked *