കൽപ്പറ്റ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന വ്യാപാരി കുടുംബ സുരക്ഷാ പദ്ധതിയിൽ അംഗങ്ങളായിരിക്കെ മരണപ്പെട്ട മൂന്ന് വ്യാപാരികളുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വീതമുള്ള ധനസഹായം വിതരണം ചെയ്തു.മാനന്തവാടി, വെളളമുണ്ട 8/4,തോമാട്ടുചാൽ യൂണിറ്റുകളിലെ മൂന്ന് വ്യാപാരികളുടെ കുടുംബത്തിനാണ് ധനസഹായം നൽകിയത്.പദ്ധതിയുടെ ഭാഗമായി മരണാനന്തര ധനസഹായവും ചികിത്സാ ധനസഹായവുമായി മൂന്ന് കോടിയോളം രൂപ ഇതുവരെ വിതരണം ചെയ്തു.
ധനസഹായ ചെക്കുകളുടെ വിതരണം ജില്ലാ പ്രസിഡന്റ് ജോജിൻ ടി.ജോയി നിർവ്വഹിച്ചു.ജനറൽ സെക്രട്ടറി കെ.ഉസ്മാൻ,ട്രഷറർ നൗഷാദ് കരിമ്പനക്കൽ,ആതിര മത്തായി,ഷിബി എൻ പി, താരിഖ് കടവൻ,ഇ.ഹൈദ്രൂ,സി വി.വർഗ്ഗീസ്,കമ്പ അബ്ദുള്ള ഹാജി,വി.ഡി. ജോസ്,കെ.ടി ഇസ്മായിൽ,പി.വി.മഹേഷ്,എ.പി ശിവദാസ്, അഷ്റഫ് കൊട്ടാരം, പി.വി മഹേഷ്,എൻ.വി. സേവ്യർ,അഷ്റഫ് പി.ടി,പി.കെ അബ്ദുറഹ്മാൻ,വി. ഹരിദാസ്,മുജീബ് ചുണ്ടേൽ,എൻ.വി അനിൽകുമാർ,കുഞ്ഞുമോൻ,റഫീഖ് ട്രന്റ്, ഫൈസൽ പി.കെ,ഷൈജൽകുന്നത്ത്,മുനീർ നെടുങ്കരണ തുടങ്ങിയവർ സംസാരിച്ചു.
