വോട്ടുചോരി:കോണ്‍ഗ്രസ് സിഗ്നേച്ചര്‍ ക്യാമ്പയിന് ജില്ലയില്‍ തുടക്കമായി

വോട്ടുചോരി:കോണ്‍ഗ്രസ് സിഗ്നേച്ചര്‍ ക്യാമ്പയിന് ജില്ലയില്‍ തുടക്കമായി

കല്‍പ്പറ്റ : സമ്മതിദാനാവകാശം സംരക്ഷിക്കുന്നതിനായുള്ള വോട്ട് ചോരിക്കെതിരെ കോണ്‍ഗ്രസ് നടത്തുന്ന സിഗ്‌നേച്ചര്‍ ക്യാമ്പയിന് വയനാട് ജില്ലയില്‍ തുടക്കമായി.വോട്ടുകൊള്ളയുമായി ബന്ധപ്പെട്ട് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി നടക്കുന്ന വോട്ട് ചോരി സിഗ്‌നേച്ചര്‍ ക്യാമ്പയിന്റെ ഭാഗമായി ജില്ലാതല സിഗ്‌നേച്ചര്‍ ക്യാമ്പയിന്റെ ഉദ്ഘാടനം കല്‍പ്പറ്റ പോസ്റ്റ് ഓഫീസിനു മുന്നില്‍ പ്രത്യേകം തയ്യാറാക്കിയ വോട്ട് ചോരി സിഗ്‌നേച്ചര്‍ ക്യാന്‍വാസില്‍ ഒപ്പ് ചാര്‍ത്തികൊണ്ട് ഡി സി സി.പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ നിര്‍വഹിച്ചു.രാജ്യവ്യാപകമായി അഞ്ചു കോടി ഒപ്പുകള്‍ ശേഖരിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി വയനാട് ജില്ലയില്‍ നിന്നും ഒരു ലക്ഷം ഒപ്പുകള്‍ ശേഖരിച്ച് കെ പി സി സിക്ക് കൈമാറും.ആയതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.ബ്ലോക്ക്,മണ്ഡലം,വാര്‍ഡ്തലങ്ങളില്‍ നിന്നും പ്രത്യേകം തയ്യാറാക്കിയ ഫോമില്‍ എല്ലാ വീടുകളും സന്ദര്‍ശിച്ച് നമ്മുടെ സമ്മതിദാനാവകാശം മോഷ്ടിക്കപ്പെടാതിരിക്കാന്‍ നാനാതുറകളിലുള്ള ജനങ്ങളില്‍ നിന്നും ഒപ്പ് ശേഖരണം നടത്തും.

ഭരണഘടനയെയും,ഇന്ത്യന്‍ ജനാധിപത്യത്തെയും സംരക്ഷിക്കുന്നതിനായി രാഹുല്‍ഗാന്ധി രാജ്യവ്യാപകമായി നടത്തുന്ന വോട്ട് ചോരി ക്യാമ്പയിന് വയനാട് ജില്ലയില്‍ നിന്നും ശക്തമായ പിന്തുണ നല്‍കുവാന്‍ കക്ഷി രാക്ഷ്ട്രീയത്തിന് അതീതയായി എല്ലാ വിഭാഗം ജനങ്ങളും സഹകരിക്കണമെന്നും ഡി സി സി പ്രസിഡന്റ് അഭ്യര്‍ഥിച്ചു.ചടങ്ങില്‍ ഒ വി അപ്പച്ചന്‍,ചന്ദ്രിക കൃഷ്ണന്‍,ശോഭന കുമാരി,കെ വി പോക്കര്‍ഹാജി,ഗിരീഷ് കല്‍പ്പറ്റ,ജോയ് തൊട്ടിത്തറ,പദ്മനാഭന്‍,സുന്ദര്‍രാജ്,ആയിഷ പള്ളിയാല്‍,ശ്രീദേവി ബാബു,എം ഒ ദേവസ്യ,ഷിജു ഗോപാലന്‍,കെ കെ രാജേന്ദ്രന്‍,ഹര്‍ഷന്‍ കോന്നാടന്‍,എസ് മണി, മാടായി ലത്തീഫ്,ഗിരിജ സതീഷ്,നിഷ സുധാകരന്‍,സതീഷ് കുമാര്‍, സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *