കല്പറ്റ : സിവിൽ സ്റ്റേഷന് സമീപം ആരംഭിച്ച വൈബ്സ് സൈക്കോതെറപ്പി തെറപ്പി സെൻ്റർ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.സൈക്യാട്രി ഡോക്ടറുടെ സേവനം ,ടെൻഷൻ, വിഷാദം, സങ്കടം, പേടി, പഠനശ്രദ്ധക്കുറവ്, അനുസരണക്കുറവ്, അധികചിന്ത, മൂഡ് ഡിസോർഡർ, സംശയം, പേഴ്സണാലിറ്റി, ലൈംഗിക തകരാറുകൾ, ഡെല്യൂഷനൽ ഡിസോർഡർ, ഉറക്കതകരാറുകൾ, മനോശാരീരിക രോഗങ്ങൾ, സ്കിസോഫ്രീനിയ , മാനസിക സംഘർഷം, ആങ്സൈറ്റി , മദ്യപാന ചികിത്സ തുടങ്ങിയ വിവിധ മാനസിക അസ്വസ്ഥതകൾ പരിശോധിക്കും.മനശ്ശാസ്ത്ര ഇടപെടലിലൂടെയും, സൈക്കോതെറപ്പിയിലൂടെയും പരിഹാരം കണ്ടെത്തും.വിദ്യാഭ്യാസ മനശ്ശാസ്ത്ര ഇടപെടൽ, ശിശുവികസവും മാനസികാരോഗ്യവും, കുട്ടികളുടെ മാനസികാരോഗം ,ബുദ്ധിമാന്ദ്യസമീപന തെറപ്പി, ഓട്ടിസ്റ്റിക് ഡിസോർഡർ സമീപന തെറപ്പി അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ, സ്വഭാവ വൈകല്യങ്ങൾ, പഠന വൈകല്യങ്ങൾ, വൈകാരിക രോഗങ്ങൾ, മാനസിക രോഗങ്ങൾ കുട്ടികളിൽ, കുട്ടികളിൽ കാണപ്പെടുന്ന ദുശ്ശീലങ്ങൾ, വിസർജ്ജനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, മാനസിക പ്രശ്നങ്ങളും, ശാരീരിക രോഗങ്ങളും, മദ്യപാനം, പുകവലി, ആസക്തി ചികിത്സ, ഉപഭോക്തൃ മനശ്ശാസ്ത്രം, വാർദ്ധക്യവും മാനസികാരോഗ്യവും, വ്യക്തിബന്ധാപഗ്രഥന ചികിത്സ, വിവാഹചികിത്സ, ഫാമിലി തെറപ്പി, ബിഹേവിയർ തെറപ്പി,റിയാലിറ്റി തെറപ്പി, ആർ ഇ ടി തെറപ്പി, റിലാക്സേഷൻ തെറപ്പി, ലഹരി ചികിത്സ, അരോചക ചികിത്സ,പ്രാർത്ഥനാ ചികിത്സ , അന്തർ ദർശന ചികിത്സ, സൊല്യൂഷൻ ഫോക്കസ്ഡ് തെറപ്പി , ജീവിത നിപുണതകൾ, ചിന്താത്മക നിപുണതകൾ , പ്രീമാരിറ്റൽ പരിശീലനം ,പോസ്റ്റ് മാരിറ്റൽ പരിശീലനം എന്നിവ നടത്തും. അഡ്വ.ചാത്തുക്കുട്ടി, പിസി മജീദ്, ടി വി രവീന്ദ്രൻ, കെ പ്രകാശൻ, പ്രകാശൻ നവോദയ, അഡ്വ. ഡിക്സൻ,അഡ്വ. ഇർഷാദ്, അഡ്വ. സ്വാലിഹ, സലാം പത്മപ്രഭ, വാഴയിൽ അഷ്റഫ്, ജസി സിവിൽ മെഡിക്കൽസ് എന്നിവർ പ്രസംഗിച്ചു. ഡോക്ടർ അബ്ദുറഹ്മാൻ അധ്യക്ഷനായിരുന്നു. ഡോ. മോഹൻദാസ് സ്വാഗതവും കെ എം അബ്ദുൽ നാസർ നന്ദിയും പറഞ്ഞു.