വൈത്തിരിയിൽ കിണർ നിർമ്മാണത്തിനിടെ അപകടം;ഇതരസംസ്ഥാന തൊഴിലാളി മരിച്ചു

വൈത്തിരി : വൈത്തിരിയിൽ കിണർ നിർമ്മാണ പ്രവർത്തനങ്ങൾക്കിടെയുണ്ടായ അപകടത്തിൽ ഇതരസംസ്ഥാന തൊഴിലാളി മരണപ്പെട്ടു.ഝാർഖണ്ഡ് സ്വദേശിയായ അഹദ് റഹ്മാൻ (35) ആണ് മരിച്ചത്.
​ഇന്ന് വൈകുന്നേരത്തോടെയായിരുന്നു സംഭവം. അപകടത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.ഉടൻ തന്നെ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.നിലവിൽ മൃതദേഹം വൈത്തിരി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.പൊലീസ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികളിലേക്ക് നീങ്ങും.സംഭവത്തിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായി അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *