വെള്ളമുണ്ട സെന്റ് തോമസ് : പള്ളിതിരുനാൾ വെള്ളിയാഴ്ച തുടങ്ങും

വെള്ളമുണ്ട സെന്റ് തോമസ് : പള്ളിതിരുനാൾ വെള്ളിയാഴ്ച തുടങ്ങും

മാനന്തവാടി : വെള്ളമുണ്ട ഒഴുക്കൻ മൂല സെന്റ് തോമസ് പള്ളിയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ തോമാശ്ലീഹയുടെയും കുടിയേറ്റ ജനതയുടെ കാവലാളായി നിലകൊള്ളുന്ന വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ വെള്ളിയാഴ്ച തുടങ്ങും. വൈകുന്നേരം 4.45. ന് ഇടവക വികാരി ഫാ. ജോസ് കളപ്പുര തിരുനാൾ കൊടിയേറ്റും. 5 മണിക്ക് വിശുദ്ധ കുർബാനയും പുർവ്വി കാനുസ്മരണവും നടക്കും. ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് തിരുനാൾ കുർബാനക്ക് ഫാ. ടോണി ഏലങ്കുന്നേൽ കാർമ്മികത്വം വഹിക്കും.തുടർന്ന് സെന്റ് പോൾ നഗറിലേക്ക് പ്രദക്ഷിണം. പ്രധാന തിരുനാൾ ദിനമായ ഞായറാഴ്ച രാവിലെ 10 മണിക്ക് തിരുന്നാൾ കുർബാനക്ക് ഫാ.ജെയ്മോൻ കളമ്പുകാട്ട് നേതൃത്വം നൽകും. തുടർന്ന് പ്രദക്ഷിണവും സ്നേഹവിരുന്നും ഉണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *