വെള്ളമുണ്ട : സബ് രജിസ്ട്രാർ ഓഫീസിൽ രൂപീകൃതമായ ജനകീയ സമിതിയുടെ പ്രഥമ യോഗം നടന്നു.വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണൻ, വൈസ് പ്രസിഡന്റ് ജംഷീർ കുനിങ്ങാരത്ത്, വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി, ബ്ലോക്ക് മെമ്പർ ബാലൻ വെള്ളരിമ്മൽ, സബ് രജിസ്ട്രാർ പ്രമോദ് കുമാർ,പി. കെ. മൊയ്തു സാഹിബ്,സി യൂസുഫ്,ടി. കെ മമ്മൂട്ടി,വി.കെ സുരേഷ്,പി.ജെ ജോസഫ് തുടങ്ങിയവർ സംസാരിച്ചു.ഉദ്യോഗസ്ഥരായ വിനോദ് കുമാർ, ഉമേഷ് ടി. യു, നിഷ കെ. സി, ജിജി എം. വി, ബൈജു ബേബി എന്നിവർ സംബന്ധിച്ചു.കേരളത്തിലെസബ് രജിസ്ട്രാർ ഓഫീസുകളിൽ പൗരാവകാശരേഖ പ്രകാരമുള്ള മോണിറ്ററിംഗ് കമ്മിറ്റി പുനസംഘടിപ്പിപ്പിച്ച് ജനകീയ സമിതി രൂപീകരിക്കുന്നതിന് സർക്കാർ ഉത്തരവായതിന് ശേഷം ചേരുന്ന പ്രഥമ യോഗമാണ് വെള്ളമുണ്ടയിൽ ചേർന്നത്.സബ് രജിസ്ട്രാർ ഓഫീസിലെ ഭൗതിക സാഹചര്യങ്ങളും മറ്റ് അനുബന്ധ സൗകര്യങ്ങളും വിപുലപ്പെടുത്തുവൻ വേണ്ട വകുപ്പ് തല നടപടികൾ ഉടൻ ഉണ്ടാവാൻ വേണ്ടിയുള്ള നിർദേശങ്ങളും അഭിപ്രായങ്ങളും യോഗത്തിൽ ചർച്ചയായി.
