വിൻഫാം എഫ്. പി.ഒ. ഔട്ട്‌ലെറ്റ് ഉദ്ഘാടനം നാളെ

വിൻഫാം എഫ്. പി.ഒ. ഔട്ട്‌ലെറ്റ് ഉദ്ഘാടനം നാളെ

കൽപ്പറ്റ : കേരള സർക്കാരിൻ്റെ എഫ്.പി.ഒ പ്രോത്സാഹന പദ്ധതി പ്രകാരം എസ്.എഫ്.എ.സി. കേരള മുഖേന രൂപീകരിച്ച കാർഷികോൽപ്പാദക കമ്പനിയായ വിൻഫാം പ്രൊഡ്യൂസർ കമ്പനിയുടെ നേതൃത്വത്തിൽ കാർഷിക മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളുടെ വിപണനത്തിനായുള്ള ഔട്ട്ലെറ്റിൻ്റെയും കലക്ഷൻ സെൻ്ററിൻ്റെയും ജില്ലാതല ഉദ്ഘാടനം ജനുവരി രണ്ടിന് നടക്കും. മുട്ടിൽ പാറക്കലിൽ രാവിലെ 10 മണിക്ക് പട്ടികജാതി – പട്ടിക വർഗ്ഗ പിന്നോക്ക വിഭാഗ ദേവസ്വം വകുപ്പ് മന്ത്രി ഒ.ആർ. കേളു ഔട്ട്ലെറ്റ് ഉദ്ഘാടനം നിർവ്വഹിക്കും. ആദ്യ വിൽപ്പന ടി. സിദ്ദീഖ് എം.എൽ.എ.യും , കലക്ഷൻ സെൻ്റർ ഉദ്ഘാടനം ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ.യും ട്രേഡ് മാർക്ക് പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാറും നിർവ്വഹിക്കും. ഗിഫ്റ്റ് പായ്ക്ക് വിതരണം ആത്മ പ്രോജക്ട് ഡയറക്ടർ ജ്യോതി പി. ബിന്ദു നിർവ്വഹിക്കും. മറ്റ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖരും പങ്കെടുക്കും . വാർത്താ സമ്മേളനത്തിൽ വിൻഫാം എഫ്.പി.ഒ ചെയർമാൻ ഡോ. ഫാ. തോമസ് ജോസഫ് തേരകം, എക്സിക്യുട്ടീവ് ഡയറക്ടർ വി.എ. ബിജോയ്, സി.ഇ. ഒ. നിമിഷ ജോൺ പി. ജെ. എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *