വെള്ളമുണ്ട : ഒഴുക്കൻമൂല സെന്റ് തോമസ് പള്ളിയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ തോമാശ്ലീഹയുടെയും കുടിയേറ്റ ജനതയുടെ കാവലാളായി നിലകൊള്ളുന്ന വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾസമാപിച്ചു.. മൂന്ന് ദിവസമായി നടന്ന ഇടവക തിരുനാളിന്റെ ഭാഗമായി വിവാഹ ജൂബിലി ആഘോഷിക്കുന്ന ദമ്പതികളെ ആദരിച്ചു. .തിരുനാളനാളിന് ഇടവക വികാരി ഫാ. ജോസ് കളപ്പുര തിരുനാൾ കൊടിയേറ്റിയതോടെയാണ് മൂന്ന് ദിവസത്തെ ആഘോഷം തുടങ്ങിയത്. . ആദ്യ ദിനം വിശുദ്ധ കുർബാനയും പുർവ്വി കാനുസ്മരണവും നടന്നു. ശനിയാഴ്ച വൈകുന്നേരം തിരുനാൾ കുർബാനക്ക് ഫാ. ടോണി ഏലങ്കുന്നേൽ കാർമ്മികത്വം വഹിച്ചു. .തുടർന്ന് സെന്റ് പോൾ നഗറിലേക്ക് വർണ്ണാഭവും ഭക്തി സാന്ദ്രവുമായ പ്രദക്ഷിണത്തിൽ നൂറ് കണക്കിന് വിശ്വാസികൾ അണിചേർന്നു. .തുടർന്ന് ആകാശ വിസ്മയവുമുണ്ടായിരുന്നു.. . പ്രധാന തിരുനാൾ ദിനമായ ഞായറാഴ്ച തിരുന്നാൾ കുർബാനക്ക് ഫാ.ജെയ്മോൻ കളമ്പുകാട്ട് കാർമ്മികത്വം വഹിച്ചു. . . പ്രദക്ഷിണവും സ്നേഹവിരുന്നും ഉണ്ടായിരുന്നു. .വിവാഹത്തിന്റെ അമ്പതാം വാർഷികം ആഘോഷിക്കുന്ന ഇണ്ടിക്കുഴയിൽ ജോർജ് – മേരി ദമ്പതികളെയകളെയും തച്ചിലേടത്ത് ജോയി . – മേരി ദമ്പതികളെയും വിവാഹത്തിന്റെ ഇരുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുന്ന ദമ്പതികളെയും കത്തോലിക്ക സഭയുടെ ജൂബിലി വർഷത്തിൽ വിവാഹിതരായ നവ ദമ്പതികളെയും ആദരിച്ചു. ഇടവക ട്രസ്റ്റിമാരായ ഫ്രാൻസിസ് പുന്നോലിൽ, ചാക്കോ വാരപ്പടവിൽ, ജോൺ റാത്തപ്പള്ളിൽ, ഷജു ഇണ്ടിക്കുഴയിൽ, സെക്രട്ടറി ജോയി പുതുപ്പള്ളിൽ, മത്തച്ചൻ റാത്തപ്പള്ളിൽ, റെജിമോൻ പുന്നോലിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
