ബത്തേരി : 2025 – ഓണം സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി വയനാട് എക്സൈസ് ഇന്റലിജൻസ് വിഭാഗം നൽകിയ രഹസ്യ വിവരത്തിന് അടിസ്ഥാനത്തിൽ എക്സൈസ് സ്പെഷ്യൽ സ്ക്വാഡിലെ പ്രിവൻ്റീവ് ഓഫീസർ സാബു സി.ഡി യും പാർട്ടിയും അമ്പലവയൽ ആയിരംകൊല്ലി ഭാഗത്ത് നടത്തിയ പരിശോധനയിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച 37 ലിറ്റർ മദ്യം പിടികൂടി സംഭവമായി ബന്ധപ്പെട്ട് സുൽത്താൻ ബത്തേരി താലൂക്കിൽ അമ്പലവയൽ വില്ലേജിൽ ആയിരംക്കൊല്ലി ഭാഗത്ത് താമസിക്കും പ്രീതാ നിവാസ് വീട്ടിൽ പ്രഭാത് A.C (വയസ്സ് 47/ 2025) എന്നയാളെ അറസ്റ്റ് ചെയ്തു.പരിശോധന സംഘത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (Gr) ഹരിദാസ്.സി.വി,പ്രിവൻ്റീവ് ഓഫീസർമാരായ
പി.കൃഷണൻകുട്ടി,അനീഷ് എ.എസ്.വിനോദ് പി.ആർ (EI & IB),സിവിൽ എക്‌സൈസ് ഓഫീസർമാരായ രഘു എം എ,മിഥുൻ കെ, സുരേഷ് എം,സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ പ്രസാദ്,വനിത സിവിൽ എക്സൈസ് ഓഫീസർ ഫസീല.ടി എന്നിവരും ഉണ്ടായിരുന്നു. ഓണത്തിന്റെ ഭാഗമായി ജില്ലയിൽ ഉടനീളം കർശന പരിശോധനകളാണ് നടത്തിവരുന്നത് എന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എ.ജെ.ഷാജി അറിയിച്ചു.
