‘വിരട്ടലുമായി ഇങ്ങോട്ടു വരേണ്ട’ , രാജീവ് ചന്ദ്രശേഖറിന് കേരളത്തെപ്പറ്റി അറിയില്ല : മറുപടിയുമായി മുഖ്യമന്ത്രി

‘വിരട്ടലുമായി ഇങ്ങോട്ടു വരേണ്ട’ , രാജീവ് ചന്ദ്രശേഖറിന് കേരളത്തെപ്പറ്റി അറിയില്ല : മറുപടിയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം : വിരട്ടലുമായി ഇങ്ങോട്ടു വരേണ്ടതില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന് മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി.ആഗോള അയ്യപ്പ സംഗമം സര്‍ക്കാര്‍ പരിപാടിയല്ല.തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ജൂബിലി ആഘോഷത്തിന്റെ ഭാഗമായി അവര്‍ നിശ്ചയിച്ചതാണ് ആഗോള അയ്യപ്പ സംഗമം നടത്താമെന്നത്.ഇതിനെ രാഷ്ട്രീയമായി കാണേണ്ടതല്ല.ആരാധനയുടെ ഭാഗമായി കാണേണ്ടതാണ്.സര്‍ക്കാരിന്റെ പരിപാടിയല്ല.ദേവസ്വം ബോര്‍ഡിന്റെ പരിപാടിയാണത്.ഇത്തരം കാര്യങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായം ചെയ്യാറുണ്ട്.അതല്ലാതെ മറ്റൊരു കാര്യവും സര്‍ക്കാരിനില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ശബരിമല എന്നത് നാടിന് മാത്രമല്ല,രാജ്യത്തിന് തന്നെ മാതൃകയായ ആരാധനാസ്ഥലമാണ്.ജാതിമതഭേദ ചിന്തകള്‍ക്കതീതമായിട്ടുള്ള സ്ഥലമാണ്.എല്ലാ മതസ്ഥര്‍ക്കും എത്തിപ്പെടാന്‍ കഴിയുന്ന സ്ഥലമാണ്.സാധാരണ അവിടെയെത്തുന്ന ഭക്തര്‍ വാവരെ കണ്ടാണ് അയ്യപ്പനെ ദര്‍ശിക്കാന്‍ പോകുന്നത്. അത്രമാത്രം മതമൈത്രി ഉള്‍ക്കൊള്ളുന്ന സ്ഥലമാണ്.ലക്ഷക്കണക്കിന് ആളുകളാണ് അവിടെ എത്തിച്ചേരുന്നത്.അയ്യപ്പ സംഗമത്തിന് കേരളത്തിലുള്ളവര്‍ക്ക് മാത്രമല്ല സംസ്ഥാനത്തിന് പുറത്തുള്ളവര്‍ക്കും താല്‍പ്പര്യമാണ്.

അതുകൊണ്ടുതന്നെ നല്ല നിലയ്ക്ക് ആ പരിപാടി നടക്കട്ടെ.പിന്നെ,വിരട്ടല്‍ കൊണ്ടൊന്നും പുറപ്പെടേണ്ട.അതുകൊണ്ടൊന്നും പരിപാടി നടക്കാതിരിക്കില്ല കെട്ടോ.രാജീവ് ചന്ദ്രശേഖറിന് കേരളത്തിന്റെ നില ശരിയായ രീതിയില്‍ അറിയാത്തയൊരാളാണ്.അതുകൊണ്ടായിരിക്കാം വിരട്ടുന്ന രീതിയില്‍ വര്‍ത്തമാനം പറഞ്ഞതെന്ന് തോന്നുന്നത്.മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.ഇപ്പോള്‍ ന്യൂനപക്ഷ പ്രീണനം പോയി ഭൂരിപക്ഷ പ്രീണനമായി മാറിയോ.എന്തെല്ലാമാണ് നാട്ടില്‍ നടക്കുന്നത് എന്നും രാജീവ് ചന്ദ്രശേഖറിന്റെ പ്രസ്താവനയെ വിമര്‍ശിച്ച് മുഖ്യമന്ത്രി ചോദിച്ചു.

ശബരിമലയുമായി ബന്ധപ്പെട്ട കേസുകളുടെ കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടുള്ളതാണ്.അക്രമസംഭവങ്ങള്‍ ഒഴികെയുള്ള കേസുകളെല്ലാം പിന്‍വലിക്കുമെന്ന് തീരുമാനിച്ചിട്ടുള്ളതാണ്.ഇവരുടെയെല്ലാം നിവേദനങ്ങളുടെ അടിസ്ഥാന്തതിലാണ് തീരുമാനമെടുത്തത്.അതില്‍ ഒന്നും ബാക്കി നില്‍ക്കുന്നില്ല.അയ്യപ്പ സംഗമം നടക്കട്ടെ.ഭക്തരായവര്‍,അയ്യപ്പന്റെ ആളുകള്‍ എല്ലാവരും പങ്കെടുക്കട്ടെ.നമുക്ക് ആവശ്യമായ എല്ലാ സഹായവും പിന്തുണയും നല്‍കാമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *