കൽപ്പറ്റ : സ്കൂൾ വിദ്യാർത്ഥി ഓട്ടോ റിക്ഷക്ക് മുന്നിലൂടെ ഓടിയപ്പോൾ അപകടം ഒഴിവാക്കാനായി ശ്രമിച്ച ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർ മരിച്ചു.മേപ്പാടിയിൽ സ്കൂൾ കുട്ടികളെ കൊണ്ടുപോവുകയായിരുന്ന ഓട്ടോറിക്ഷ മറിഞാണ് ഡ്രൈവർ നെല്ലിമുണ്ട സ്വദേശി ചീരങ്ങൽ ഫൈസൽ (42) മരിച്ചത്.ഇന്ന് രാവിലെ 10 മണിയോടെ മേപ്പാടി സെൻറ് ജോസഫ് സ്കൂളിന് സമീപം ഓട്ടോറിക്ഷ മറിയുകയായിരുന്നു. ഓട്ടോറിക്ഷയിൽ 5 കുട്ടികൾ ഉണ്ടായിരുന്നുവെങ്കിലും നിസാര പരിക്കുകളോടെ കുട്ടികൾ രക്ഷപ്പെട്ടു.
