മേപ്പാടി : ഇന്നത്തെ തിരക്കേറിയ ജീവിതത്തിൽ, ഗുരുതരമായ രോഗങ്ങളെക്കുറിച്ചോ അല്ലെങ്കിൽ സങ്കീർണ്ണമായ ചികിത്സാ പദ്ധതികളെക്കുറിച്ചോ രണ്ടാമതൊരു വിദഗ്ദ്ധ ഉപദേശം തേടുന്നത് പലപ്പോഴും പ്രയാസകരമാണ്.യാത്ര ചെയ്യുവാനുള്ള ബുദ്ധിമുട്ടുകൾ,സമയക്കുറവ്,സാമ്പത്തിക ബാധ്യതകൾ എന്നിവയെല്ലാം ഇതിന് തടസ്സമായേക്കാം.ഈ സാഹചര്യങ്ങളെല്ലാം കണക്കിലെടുത്താണ് രോഗനിർണ്ണയത്തിലും ചികിത്സയിലും രണ്ടാമതൊരു വിദഗ്ദ്ധ ഉപദേശം തേടുവാനുള്ള സൗകര്യമൊരുക്കി ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ്.ഇനി വീട്ടിലിരുന്ന് തന്നെ വിദഗ്ദ്ധ ഡോക്ടർമാരുടെ അഭിപ്രായം സൗജന്യമായി നേടാം.
തങ്ങൾക്ക് ലഭിച്ച ചികിത്സാ ഉപദേശത്തെക്കുറിച്ചോ രോഗത്തെക്കുറിച്ചോ ആശങ്കകളുണ്ടെങ്കിൽ 8111 88 3004 എന്ന വാട്ട്‌സ്ആപ്പ് നമ്പറിലേക്ക് നിങ്ങളുടെ മെഡിക്കൽ രേഖകളും വിവരങ്ങളും അയച്ചു നൽകുക.ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജിലെ പ്രഗൽഭരായ ഡോക്ടർമാർ ഈ രേഖകൾ പരിശോധിച്ച് മികച്ചൊരു സെക്കൻഡ് ഒപ്പീനിയൻ നൽകും.ആവശ്യമെങ്കിൽ ഡോക്ടർമാരുമായി ഓൺലൈൻ കൺസൾട്ടേഷനും സാധ്യമാകും.
ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജിൻ്റെ തികച്ചും സൗജന്യമായ ഈ,സംരംഭം സാധാരണക്കാർക്ക് മികച്ച ചികിത്സ ലഭ്യമാക്കുവാനും അവരുടെ ചികിത്സാപരമായ ബുദ്ധിമുട്ടുകൾ ലഘൂകരിക്കുവാനും സഹായകമാകും.ആരോഗ്യപരമായ കാര്യങ്ങളിൽ ശരിയായ തീരുമാനങ്ങളെടുക്കുവാൻ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തുക.