വാരാമ്പറ്റ : ഗവ.ഹൈസ്കൂൾ വാരാമ്പറ്റയുടെ 106 മത് വാർഷിക ആഘോഷപരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റ് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് അംഗം കെ വിജയൻ അധ്യക്ഷത വഹിച്ചു.വെള്ളമുണ്ടഗ്രാമപഞ്ചായത്ത് അംഗം പി. എ അസീസ്,പി. ടി. എ പ്രസിഡന്റ് പി. സി മമ്മൂട്ടി തുടങ്ങിയവർ പ്രസംഗിച്ചു.2025 ജനുവരി 31ഫെബ്രുവരി 1 തീയതികളിലായി നടക്കുന്ന വാർഷിക പരിപാടികൾ വിപുലമായ ക്രമീകരണങ്ങളോടെയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.