വയനാട് ഹർത്താൽ യുഡിഎഫ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി

വയനാട് ഹർത്താൽ യുഡിഎഫ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി

കൽപ്പറ്റ : മുണ്ടക്കൈ, ചൂരൽമല, ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതിലും, ദുരന്തബാധിതരോട് കേന്ദ്ര കേരള സർക്കാറുകൾ കാണിക്കുന്ന അവഗണനയിലും പ്രതിഷേധിച്ച് യുഡിഎഫ് വയനാട് ജില്ലാ കമ്മിറ്റി ആഹ്വാനം ചെയ്ത ഹർത്താൽ ദിനത്തിൽ യുഡിഎഫ് കൽപ്പറ്റ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി.അഡ്വക്കറ്റ് ടി സിദ്ധിഖ് എം എൽ എ മാർച്ച് ഉദ്ഘാടനം ചെയ്തു. യൂ ഡി എ ഫ് കൽപ്പറ്റ നിയോജക മണ്ഡലം ചെയർമാൻ ടി ഹംസ ആധ്യക്ഷത വഹിച്ചു. ഡി സി സി പ്രസിഡന്റ് എൻ ഡി അപ്പച്ചൻ,,യൂ ഡി എ ഫ് കൺവീനർ പി പി ആലി,റസാഖ് കൽപ്പറ്റ,അഡ്വ. ടി ജെ ഐസക്, സലീം മേമന,സി ജയപ്രസാദ്, പി വിനോദ്കുമാർ,പ്രവീൺ തങ്കപ്പൻ, നജീബ് കരണി,കെ കെ ഹനീഫ,അലവി വടക്കേതിൽ,എം പി നവാസ്,ബി സുരേഷ് ബാബു,എൻ. മുസ്തഫ, ഗിരീഷ് കൽപ്പറ്റ,ഹർഷൽ കോന്നാടൻ,ഗൗതം ഗോകുൽദാസ് തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *