വയനാട് മഡ് ഫെസ്റ്റ് സീസൺ-3 ജൂലൈ 12 മുതല്‍:മത്സരങ്ങളുടെ രജിസ്‌ട്രേഷൻ തുടങ്ങി

സുൽത്താൻബത്തേരി : ജില്ലയിൽ മണ്‍സൂണ്‍കാല വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ‘വയനാട് മഡ്ഫെസ്റ്റ്-സീസണ്‍ 3’ ജൂലൈ 12 ന് തുടങ്ങും.വിനോദസഞ്ചാര വകുപ്പ്, വിവിധ ടൂറിസം സംഘടനകൾ എന്നിവയുടെ സഹകരണത്തോടെ ജൂലൈ 12 മുതൽ 17 വരെയാണ് പരിപാടി.

ഉദ്ഘടനം ജൂലൈ 12 ന് സുൽത്താൻ ബത്തേരിയിൽ സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ്‌ റിയാസ് നിർവഹിക്കും. സമാപനം ജൂലൈ 15 ന് മാനന്തവാടി വള്ളിയൂർകാവിൽ പട്ടികജാതി പട്ടിക്കവർഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു ഉദ്ഘാടനം ചെയ്യും.ഫെസ്റ്റിന്റെ ഭാഗമായി മഡ് ഫുട്ബോള്‍, മഡ് വടംവലി, മഡ് കബഡി, കയാക്കിംഗ്, മണ്‍സൂണ്‍ ട്രക്കിംഗ് എന്നിവ നടത്തും. വിവിധ മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനായുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *