വയനാട്ടിൽ 18 പേർക്ക് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചു; നിലവിലുള്ളത് 7 രോഗികൾ

കൽപ്പറ്റ : സംസ്ഥാനത്ത് കോവിഡ് കേസുകൾ വർദ്ധിക്കുകയും വയനാട് ജില്ലയിൽ കോവിഡ് കേസ് റിപ്പോർട്ട് ചെയ്‌ത സാഹചര്യത്തിൽ പൊതു ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോ ഗ്യം) ഡോ ടി മോഹൻദാസ് അറിയിച്ചു. ജില്ലയിൽ ഈ വർഷം ഇതുവരെ 18 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. നിലവിൽ ഏഴ് കോവിഡ് കേസുകൾ ജില്ലയിലുണ്ട്. ജില്ലയിൽ റിപ്പോർട്ട് ചെയ്‌ത കേസുകളിൽ ആരുടെയും നില ഗുരുതരമല്ലെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു. പൊതുജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആവശ്യമായ മുൻകരുതലും പകരാതിരിക്കാനുള്ള ആരോഗ്യ ശീലങ്ങളും പാലിച്ച് കോവിഡ് വ്യാപനം തടയാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും ജില്ലാ മെഡി ക്കൽ ഓഫീസർ ആരോഗ്യം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *