വയനാട്ടിൽ ആദ്യമായി മോർ അബ്ദുൾ ജലീൽ ബാവയുടെ തിരുശേഷിപ്പ് സ്ഥാപിക്കുന്നു

വയനാട്ടിൽ ആദ്യമായി മോർ അബ്ദുൾ ജലീൽ ബാവയുടെ തിരുശേഷിപ്പ് സ്ഥാപിക്കുന്നു

കൽപ്പറ്റ : യാക്കോബായ സുറിയാനി സഭയിലെ പരിശുദ്ധനായ മോർ ഗ്രീഗോറിയോസ് അബ്ദുൾ ജലീൽ ബാവയുടെ തിരുശേഷിപ്പ് അഞ്ചു കുന്ന് കുണ്ടാല ദേവാലയത്തിൽ സ്ഥാപിക്കുന്നു.ജനുവരി 11ന് വൈകിട്ട് 4:30നാണ് ചടങ്ങ്. മലബാർ ഭദ്രാസനാധിപൻ ഡോ.ഗീവർഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിക്കും.വൈദിക ശ്രേഷ്ഠർ സഹകാർമികത്വം വഹിക്കും.ഇതിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി വികാരി ഫാ.ജോസഫ് പള്ളിപ്പാട്ട്,ട്രസ്റ്റി ജോർജ്അമ്മിണിശ്ശേരി,സെക്രട്ടറി
ജിതിൻ തോമ്പിക്കോട്ട്,കൺവീനർ ജോബേഴ്‌സ് അമ്മിണിശ്ശേരി അറിയിച്ചു.ഇതോടൊപ്പം തന്നെ ബാവയുടെ പേരിൽ നാമകരണം ചെയ്ത ദേവാലയത്തിൻ്റെ വിശുദ്ധ മൂറോൻ കൂദാശയും നടക്കും

മലങ്കര യാക്കോബായ സുറിയാനി സഭയുടെ ചരിത്രത്തിൽ അതീവ പ്രാധാന്യമുള്ള ഒരു ആത്മീയ സംഭവത്തിനാകും വിശ്വാസികൾസാക്ഷ്യം വഹിക്കുക. വടക്കൻ പറവൂർ ദേവാലയത്തിലാണ് ബാവ കബറടങ്ങിയിരിക്കുന്നത്.മലങ്കര സഭയുടെ അപ്പസ്തോലിക പാരമ്പര്യം നിയമപരമായി ഉറപ്പിക്കുകയും,അന്തിയോഖ്യ പാത്രിയർക്കിസുമായുള്ള ആത്മീയബന്ധം ശക്തിപ്പെടുത്തുകയും ചെയ്ത പരിശുദ്ധനാണ് മോർ അബ്ദുൾ ജലീൽ ബാവ.17-ാം നൂറ്റാണ്ടിൽ,പോർച്ചുഗീസ് അധിനിവേശവും സഭാ പ്രതിസന്ധികളും നിലനിന്ന കാലഘട്ടത്തിൽ,1665-ൽ മലങ്കരയിലെത്തിയ മോർ അബ്ദുൽ ജലീൽ ബാവയാണ് മലങ്കര സഭയെ കാനോനികമായി ക്രമപ്പെടുത്തി ആത്മീയമായി ശക്തിപ്പെടുത്തിയത്. അദ്ദേഹത്തിന്റെ തിരുശേഷിപ്പിന്റെ സ്ഥാപനം വയനാട്ടിലെ സഭാ ചരിത്രത്തിൽ ഒരു പുതിയ അധ്യായമായാണ് രേഖപ്പെടുത്തപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *