കല്‍പ്പറ്റ : വയനാടിനെ സമ്പൂര്‍ണമായി അവഗണിച്ച ബജറ്റാണ് ധനമന്ത്രി നിയമസഭയില്‍ അവതരിപ്പിച്ചതെന്ന് ഡി സി സി പ്രസിഡന്റ് അഡ്വ.ടി ജെ ഐസക്.വയനാടിന്റെ ആരോഗ്യമേഖലക്കായി യാതൊരു പരിഗണനയും ഈ ബജറ്റ് നല്‍കിയില്ല എന്നത് ഖേദകരമാണ്.വയനാട് ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്ന് ചുരത്തിലെ ഗതാഗതകുരുക്കാണ്. എന്നാല്‍ ഇതിന് പരിഹാരം കാണുന്നതിനായി യാതൊന്നും ബജറ്റില്‍ വകയിരുത്തിയിട്ടില്ല.ജില്ല അഭിമുഖീകരിക്കുന്ന മറ്റൊരു പ്രധാനപ്രശ്‌നം വന്യമൃഗശല്യമാണ്.ഇതിന് പരിഹാരം കാണുന്നതിനായി സംസ്ഥാനത്ത് ആകെ പ്രഖ്യാപിച്ച തുക വയനാടിന് പോലും തികയാത്ത സാഹചര്യമാണ്.ഇത്തരത്തില്‍ വയനാടിന് അഭിമുഖീകരിക്കുന്ന പ്രധാനപ്രശ്‌നങ്ങള്‍ക്ക് നേരെ ഈ ബജറ്റും സര്‍ക്കാരും മുഖംതിരിച്ചിരിക്കുകയാണ്. ഇതിന് പുറമെ വയനാടിന്റെ സര്‍വമേഖലകളെയും ബജറ്റ് അവഗണിച്ചിരിക്കുകയാണ്.തുടര്‍ച്ചയായുള്ള ഈ അവഗണന വയനാട്ടിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.
