കൽപ്പറ്റ : വയനാടിന്റെ വിവിധ പ്രദേശങ്ങളിൽ, കാടിറങ്ങി നാട്ടിൽ ഭീതി പരത്തുന്ന വന്യമൃഗ ശല്യത്തിന് പരിഹാരം കാണണമെന്നും, മനുഷ്യരെ ആക്രമിക്കുന്ന, വന്യമൃഗങ്ങളിൽ നിന്നും മനുഷ്യരെ സംരക്ഷിക്കണമെന്നും, ഇഫ്റ്റ ഐഎൻടിയുസിയുടെ പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് ഐഎൻടിയുസി ജില്ലാ പ്രസിഡണ്ട് പി പി ആലി പറഞ്ഞു. ഇഫ്റ്റ കലാകാരന്മാരുടെ, ചിത്രപ്രദർശനവും, കലാ സംഗമവും, ഏപ്രിൽ ആദ്യവാരത്ത് നടത്താൻ തീരുമാനിച്ചു. ഇഫ്റ്റ ജില്ലാ പ്രസിഡണ്ട് വയനാട് സക്കറിയസ് അധ്യക്ഷതവഹിച്ചു, കെ കെ രാജേന്ദ്രൻ, ഷാജഹാൻ വൈത്തിരി. മുരളി മേപ്പാടി, ലക്ഷ്മി മേപ്പാടി, കെ പി ജോൺ പൊഴുതന, ഗിരിജ സതീഷ്, സുദേവൻ. എം എസ്, കെ.ഇന്ദിര തുടങ്ങിയവർ സംസാരിച്ചു.