തരിയോട് : വർദ്ധിച്ചുവരുന്ന വന്യജീവി ആക്രമങ്ങൾക്കെതിരെ പ്രതിഷേധിച്ചുകൊണ്ട് എല്ലാ ഇടവകകളിൽ നിന്നും ഇടവകാസമൂഹത്തിന്റെ ഒപ്പ് ശേഖരണം നടത്തുകയും, വന്യജീവി ആക്രമണങ്ങൾ കൊണ്ട് ഉണ്ടാകുന്ന പ്രശ്നങ്ങളെ ചൂണ്ടിക്കാണിച്ചുകൊണ്ടും, ആക്രമണത്താൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ശാശ്വതമായ പരിഹാരം ലഭിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട് ബഹുമാനപ്പെട്ട മന്ത്രി ഒ.ആർ കേളു സാറിന് നിവേദനം സമർപ്പിച്ചു. കെ.സി.വൈ.എം തരിയോട് മേഖല പ്രസിഡൻ്റ് അയന പൂവത്തുകുന്നേൽ, സെക്രട്ടറി റിൻസൺ കാരയ്ക്കൽ, ജോയിൻറ് സെക്രട്ടറി ജസ്ലിൻ അമ്പാട്ടുപടവിൽ, രൂപത സിൻഡിക്കേറ്റ് അഭിനന്ദ് കൊച്ചുമലയിൽ, സഞ്ജു എന്നിവർ ചേർന്നാണ് നിവേദനം സമർപ്പിച്ചത്.
