വനിതാദിനം: സെമിനാറും സൗജന്യ റേഡിയോ വിതരണവും നടത്തി

വനിതാദിനം: സെമിനാറും സൗജന്യ റേഡിയോ വിതരണവും നടത്തി

വെള്ളമുണ്ട : പബ്ലിക് ലൈബ്രറി വനിതാവേദിയുടെയും നെഹ്‌റു യുവ കേന്ദ്രയുടെയും ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാ ദിനാചരണത്തിന്റെ ഭാഗമായി ലൈബ്രറി ഹാളിൽ സംഘടിപ്പിച്ച സെമിനാർ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.പി.ടി സുഗതൻ മാസ്റ്റർ വിഷയാവതരണം നടത്തി.ശാന്തകുമാരി പി. പി അധ്യക്ഷത വഹിച്ചു.കിടപ്പു രോഗികൾക്ക് ബഷീർ കാരക്കുനിയുടെ നേതൃത്വത്തിൽ സൗജന്യമായി റേഡിയോ വിതരണവും നടത്തി.വനിതാവേദിയുടെ ഐ.ഡി കാർഡ് വിതരണവുംചടങ്ങിൽ നടന്നു.വിവിധ മേഖലയിൽ മികവ് തെളിയിച്ച വനിതകളെ ചടങ്ങിൽ ആദരിച്ചു.വെള്ളമുണ്ട ഗ്രാമപഞ്ചായത്ത്‌ അംഗം പി. രാധ, നളിനി പി. എം, ശാരദ ടീച്ചർ, ഷാനിബ ടി,ലൈബ്രറി പ്രസിഡന്റ്‌ എം. സുധാകരൻ, എം നാരായണൻ,സരസമ്മ എം തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *