ബത്തേരി : കേരള – കർണാടക അതിർത്തി ജില്ലയായ വയനാട്ടിൽ ലഹരി കടത്ത് വ്യാപകമായതോടെ അന്വേഷണം ശക്തമാക്കിയ പോലീസ് ടാൻസാനിയ സ്വദേശിയെ വലയിലാക്കി. പ്രിൻസ് സാംസൺ(25) ആണ് പോലീസിന്റെ വലയിലായതെന്ന് വയനാട് പോലീസ് മേധാവി തപോഷ് ബസു മാതിരി പ്രത്യേകം വിളിച്ച വാർത്ത സമ്മേളനത്തിൽപറഞ്ഞു.കഴിഞ്ഞ ദിവസം മുത്തങ്ങയിൽ പിടിയിലായ ഷഫീക്കിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കേസന്വേഷണത്തിൽ പ്രതിയെ കൃത്യമായി കുടുക്കാൻ സാധിച്ചത്.ലഹരി വിപണിയും ഉപയോഗവും സജീവമാകുന്ന കേരളത്തിൽ ഓപ്പറേഷൻ ഡി.ഹണ്ട് കേരള പോലീസ് ശക്തമാക്കിയിരിക്കയാണ്.ഡി.വൈ.എസ്.പി.അബ്ദുൾ ഷെരീഫ്,പോലീസ് ഇൻസ്പെക്ടർ എൻ.കെ.രാഘവൻ,എസ്. ഐ.അതുൽ മോഹൻ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.അഞ്ച് മൊബൈൽ ഫോണുകളും ലാപ് ടോപ്പും വിവിധ എ.ടി.എം. കാർഡുകളും 80 ലക്ഷം രൂപയും പോലീസ് കണ്ടെടുത്തു.വെള്ള തരികളുള്ള ഒരു പൊടിയും കണ്ടെടുത്തു. ഇത് പോലീസ് പരിശോധിച്ച് വരികയാണ്.ലഹരി ഉപയോഗവും കടത്തും കർശനമായി തടയിടാൻ ഉള്ള എല്ലാ പ്രവർത്തനങ്ങളും പോലീസ് നടത്തുമെന്ന് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി വ്യക്തമാക്കി.
