കുഞ്ഞോം : സമൂഹത്തിൽ വ്യപകമായിക്കൊണ്ടിരിക്കുന്ന ലഹരിയെന്ന വിപത്തിനെതിരെ നിരവിൽപുഴ ടൗണിൽ കുഞ്ഞോം ഹയർസെക്കണ്ടറി സ്‌കൂളിലെ NSS വിദ്യാർഥികൾ ജ്യോതി തെളിയിച്ചു.സപ്തദിന ക്യാമ്പിന്റെ തുടക്ക ദിവസം ലഹരിക്കെതിരെ ജനകീയ ഒപ്പുശേഖരണവും നടത്തി.മദ്യവർജ്ജന സമിതി സംസ്ഥാന സെക്രട്ടറി കുഞ്ഞികൃഷ്ണൻ മാസ്റ്റർ ഉദ്‌ഘാടനം നിർവഹിച്ചു.പ്രോഗ്രാം ഓഫീസർ ഡോ:സാലിം കെ,അധ്യാപകരായ അമൽദേവ്,ഹബീബ് റഹ്മാൻ,അബ്ദുൽ റയീസ്,ജിതിൻ ബെന്നി,അഥീന ബേബി തുടങ്ങിയവർ സംസാരിച്ചു.
