ലഹരിക്കെതിരെ എക്സൈസ് വകുപ്പുമായി കൈകോർത്ത് ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ്

ലഹരിക്കെതിരെ എക്സൈസ് വകുപ്പുമായി കൈകോർത്ത് ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ്

മേപ്പാടി : യുവതലമുറയ്ക്കിടയിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ ശക്തമായ പ്രതിരോധം തീർക്കുന്നതിനായി ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജും എക്സൈസ് വകുപ്പും ആസ്റ്റർ വോളന്റിയേഴ്സും സംയുക്തമായി ലഹരി വിരുദ്ധ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ക്യാമ്പസിൽ വെച്ച് നടന്ന ചടങ്ങ് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ (ഇൻ-ചാർജ്) സജിത്ത് ചന്ദ്രൻ
ഉദ്ഘാടനം ചെയ്തു.പരിപാടിയിൽ ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ.എലിസബത്ത് ജോസഫ്,വൈസ് പ്രിൻസിപ്പാൾ ഡോ.പ്രഭു ഇ,എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷറഫുദ്ദീൻ.ടി,ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ് ജനറൽ അഡ്മിനിസ്ട്രേഷൻ മേധാവി സൂപ്പി കല്ലങ്കോടൻ,ഡെപ്യൂട്ടി ജനറൽ മാനേജർ ഡോ.ഷാനവാസ്‌ പള്ളിയാൽ,പ്രൊഫ.ഫസലു റഹ്‌മാൻ,പ്രൊഫ.രാമുദേവി,മുഹമ്മദ്‌ ബഷീർ എന്നിവർ സംസാരിച്ചു.

ലഹരി വിരുദ്ധ സന്ദേശം വിദ്യാർത്ഥികളിലേക്കും ജനങ്ങളിലേക്കും എത്തിക്കുന്നതിനായി വൈവിധ്യമാർന്ന പരിപാടികൾ ക്യാമ്പസിൽ അരങ്ങേറി.ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ്, ഡോ.മൂപ്പൻസ് നഴ്സിംഗ് കോളേജ് എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾ സംയുക്തമായി അവതരിപ്പിച്ച ഫ്ലാഷ് മോബ് പരിപാടിയുടെ പ്രധാന ആകർഷണമായി മാറി.ഒപ്പം ലഹരിയുടെ വിപത്തുകളെയും അത് ജീവിതങ്ങളെ തകർക്കുന്ന രീതിയെയും ആസ്പദമാക്കി കണ്ണൂരിലെ എക്സൈസ് വിഭാഗം ജീവനക്കാരൻ പ്രഭു അവതരിപ്പിച്ച ഏകാംഗ നാടകം കാണികളിൽ വലിയ സ്വാധീനം ചെലുത്തി. കൂടാതെ,ലഹരി വിരുദ്ധ സന്ദേശങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് ആകാശത്തേക്ക് ബലൂണുകൾ പറത്തി വിദ്യാർത്ഥികളും ജീവനക്കാരും ഈ ബോധവത്കരണ യജ്ഞത്തിൽ പങ്കാളികളായി.

Leave a Reply

Your email address will not be published. Required fields are marked *