കോട്ടത്തറ : പഞ്ചായത്തിലെ ഒൻപതാം വാർഡ് മാങ്ങോട്ടുകുന്ന് പ്രദേശത്തുള്ള 50 ഓളം കുടുംബങ്ങളാണ് ഉപതിരഞ്ഞെടുപ്പിൽ വോട്ട് ബഹിഷ്കരിച്ച് പ്രതിഷേധത്തിന് ഒരുങ്ങുന്നത്. വർഷങ്ങളായി തുടരുന്ന റോഡിൻറെ ശോചനീയാവസ്ഥയിൽ അധികൃതരുടെ അവഗണനക്കെതിരെയാണ് പ്രതിഷേധം. മഴപെയ്താൽ റോഡ് ചെളികുളമാകും. ഇതോടെ കാൽനട പോലും ദുസഹമാണ്. ഇതുവഴി യാത്രചെയ്യുന്ന വിദ്യാർത്ഥികൾ അടക്കം നാട്ടുകാർ ദുരിതത്തിലാണ്.
