കൽപ്പറ്റ : സി.ഐ.ടി.യു റെഡ് ബ്രിഗേഡ് സേനക്കായി സംസ്ഥാന ലഹരി വർജ്ജന മിഷൻ വിമുക്തിയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.ചുമട്ടു തൊഴിലാളികളുടെ ആതുര സേവന സന്നദ്ധ സേനയുടെ വയനാട് പരിശീലന ക്യാമ്പിൽ പി.കെ. രാമചന്ദ്രൻ സ്വാഗതമാശംസിച്ചു.ടി.വി.സഹദേവൻ അധ്യക്ഷത വഹിച്ചു.അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ വൈ.പ്രസാദ് മുഖ്യപ്രഭാഷണം നടത്തി. വിമുക്തി മിഷൻ വയനാട് ജില്ലാ കോഡിനേറ്റർ എൻ. സി.സജിത്ത്കുമാർ അച്ചൂരാനo ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നയിച്ചു.ടി.കെ രവീന്ദ്രൻ നന്ദി പ്രകാശനം നടത്തി.
