റവന്യൂ ജില്ല കായികമേള 13,14,15 തീയതികളിൽ, സംഘാടക സമിതി രൂപീകരിച്ചു

റവന്യൂ ജില്ല കായികമേള 13,14,15 തീയതികളിൽ, സംഘാടക സമിതി രൂപീകരിച്ചു

കാവുംമന്ദം : വയനാട് റവന്യൂ ജില്ലാ സ്കൂൾ കായികമേള ഒക്ടോബർ 13, 14, 15 തീയതികളിൽ കൽപ്പറ്റ എം.കെ.ജിനചന്ദ്രൻ സ്മാരക ജില്ലാ സ്റ്റേഡിയത്തിൽ വച്ച് നടക്കും.മേളയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട സംഘാടകസമിതി യോഗം തരിയോട് ഗവ ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്നു.തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡണ്ട് ബെന്നി മാത്യു അധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ വി.ജി.ഷിബു മുഖ്യപ്രഭാഷണം നടത്തി.ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ വി.എ.ശശീന്ദ്ര വ്യാസ് മേള വിശദീകരിച്ചു.ഡപ്യൂട്ടി കലക്ടർ ഗീത മുഖ്യാതിഥിയായി.ഈ വർഷത്തെ മേളക്ക് ആതിഥേയത്വം വഹിക്കുന്നത് തരിയോട് ഗവ.ഹയർ സെക്കണ്ടറി സ്കൂളാണ്.

ഗ്രാമപഞ്ചായത്തംഗങ്ങളായ വിജയൻ തോട്ടുങ്കൽ,സൂന നവീൻ,ബീന റോബിൻസൻ,വത്സല നളിനാക്ഷൻ,എ.ഇ.ഒ. ടി.ബാബു,പ്രിൻസിപ്പൽ എം.രാധിക,ഹെഡ്മിസ്ട്രസ് ഉഷകുനിയിൽ,ഡയറ്റ് ലക്ചറർ ഡോ.മനോജ്,സ്പോർട്സ് കൗൺസിൽ സെക്രട്ടറി കെ.എ.ജിജിൻ,പ്രിൻസിപ്പൽ ഫോറം സെക്രട്ടറി തോമസ് മാസ്റ്റർ,അരുൺ ടി.ജോസ്,ജെറിൽ സെബാസ്റ്റ്യൻ,വി.മുസ്തഫ,മറിയം മഹ്മൂദ്,കെ.വി.രാജേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. മേളയുടെ സുഗമമായ നടത്തിപ്പിനുവേണ്ടി സംഘാടക സമിതി രൂപീകരിച്ചു.ഭാരവാഹികൾ:ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരക്കാർ (ചെയർമാൻ),ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷമീം പാറക്കണ്ടി (വർക്കിംഗ് ചെയർമാൻ),വിദ്യാഭ്യാസ ഉപഡയറക്ടർ ശശീന്ദ്ര വ്യാസ് (ജനറൽ കൺവീനർ),
സി.വി.മൻമോഹൻ
ഡി.ഇ.ഒ (ട്രഷറർ).

Leave a Reply

Your email address will not be published. Required fields are marked *