പടിഞ്ഞാറത്തറ : വോട്ടുമോഷണത്തിനെതിരെ രാഹുൽ ഗാന്ധി നയിക്കുന്ന പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് യൂത്ത് കോൺഗ്രസ് കൽപ്പറ്റ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു.വോട്ട് മോഷണത്തോടെ രാജ്യത്തിന്റെ പവിത്രമായ ജനാധിപത്യത്തെ ഇല്ലാതാക്കാനുള്ള ശ്രമത്തെ എന്തുവിലകൊടുത്തും പ്രതിരോധിക്കും എന്നും യൂത്ത്കോൺഗ്രസ് മുന്നറിയിപ്പ് നൽകി. പ്രതിഷേധ നൈറ്റ് മാർച്ച് ഡിസിസി ജനറൽ സെക്രട്ടറി പി കെ അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു.നിയോജകമണ്ഡലം പ്രസിഡന്റ് ഡിന്റോ ജോസ് അധ്യക്ഷനായിരുന്നു.ജില്ലാ യൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അമൽ ജോയി മുഖ്യപ്രഭാഷണം നടത്തി.പടിഞ്ഞാറത്തറ മണ്ഡലം പ്രസിഡന്റ് ജെസ്‌വിൻ പി.ജെ സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി ലയണൽ മാത്യു,ജില്ലാ ഭാരവാഹികളായ ശ്രീജിത്ത് കുപ്പാടിത്തറ,ഹർഷൽ കോന്നാടൻ,മുത്തു പഞ്ചാര,ആൽഫിൻ അബാറയിൽ,രോഹിത് ബോധി,അജ്നാസ് തരിയോട്,പോൾസൺ പത്രോസ്,വിനോജ് കോട്ടത്തറ,ആഷിർ വെങ്ങപ്പള്ളി,റിഷാദ് പൊഴുതന,സാദിക്ക് വി,പ്രജീഷ് കോട്ടത്തറ,അനൂപ് കമ്പളക്കാട് എന്നിവർ സംസാരിച്ചു.
