കൽപ്പറ്റ : രാത്രി യാത്രാ നിരോധന വിഷയത്തിൽ നിലനിൽക്കുന്ന കേസിൽ ഒരു സ്വകാര്യ വ്യക്തി കക്ഷി ചേരുന്നതുമായി ബന്ധപ്പെട്ട് കോടതി അഭിപ്രായം തേടിയപ്പോൾ കർണാടക ഫോറസ്റ്റ് ഡിപ്പാർട്ട്മെൻറ് പൂർണ്ണ യാത്രാ നിരോധനത്തെ പിന്തുണയ്ക്കുന്നു എന്ന് അറിയിച്ചത് പിൻവലിക്കാൻ കർണാടക സർക്കാർ ആവശ്യപ്പെട്ടു.കോടതിയിൽ ഫോറസ്റ്റ് ഡിപ്പാർട്ട്മെൻറ് നൽകിയ സത്യവാങ്മൂലം കർണ്ണാടക സർക്കാർ നയമല്ലെന്നും 2019 ലെ സത്യവാങ്ങ്മൂലം തെറ്റായി ആവർത്തിച്ച് നൽകുകയാണുണ്ടായതെന്നും കർണാടക സ്പഷ്ടീകരിച്ചു. മേൽ സത്യവാങ്മൂലം പിൻവലിക്കണമെന്ന് കർണാടക സർക്കാർ കർണാടക അഡ്വക്കേറ്റ് ജനറലിനോട് ഇന്നലെ ആവശ്യപ്പെട്ടിട്ടു. കർണാടകാ സർക്കാർ ഈ കാര്യത്തിൽ മാർച്ച് 22 ന് ഉത്തരവിറക്കിയിട്ടുണ്ടെന്ന് ജില്ലാ കോൺഗ്രസ് അധ്യക്ഷൻ എൻ ഡി അപ്പച്ചൻ അറിയിച്ചു.