മുള്ളൻകൊല്ലി : മുള്ളൻകൊല്ലി പഞ്ചായത്തിലെ പട്ടാണിക്കൂപ്പ് പതിനെട്ടാം വാർഡിലെ മത്തായി (റെജി) കൊല്ലികുടിയിൽ എന്ന ആളുടെ വീടിന് രണ്ട് വർഷമുൻപ് പഞ്ചായത്ത് അനുവദിച്ച് കിട്ടി വീടുപണി കഴിഞ്ഞു എങ്കിലും ഇതുവരെയും വൈദ്യുതി കണക്ഷൻ ലഭ്യമായിരുന്നില്ല.തുടർന്ന്
പെരിക്കല്ലൂർ പൗരസമിതിയുടെ നേതൃത്വത്തിൽ ബന്ധപ്പെട്ടപ്പോൾ പാടിച്ചിറ കെഎസ്ഇബി AE വേണുവിൻ്റേയും മറ്റു ജീവനക്കാരുടെയും അടുത്ത് നിന്നും,നല്ലവരായ സമീപ വീടുകളിലെ വീട്ടുകാരിൽ നിന്നും നല്ല സഹകരണമാണ് ലഭിച്ചത്.ഈ കുടുംബത്തിലെ ചില അംഗങ്ങൾ മാനസിക വെല്ലുവിളികൾ നേരിടുന്നവരാണ്.പെരിക്കല്ലൂർ പൗരസമിതിയുടെ പ്രസിഡൻറ് ഗിരീഷ് ജി കുമാർ, ട്രഷറർ ഡാമിൻ ജോസഫ് തുടങ്ങിയവർ ബന്ധപ്പെട്ടാണ് കണക്ഷൻ ലഭ്യമാക്കിയത്.
