മാനന്തവാടി : കെ പി സി സി വർക്കിംങ്ങ് പ്രസിഡണ്ടും വടകര എം പി യുമായ ഷാഫി പറമ്പിലിനെ വടകരയിൽ വെച്ച് വണ്ടി തടഞ്ഞ് അകാരണമായി അക്രമിക്കാൻ ശ്രമിച്ച ഡി വൈ എഫ് ഐ യുടെ തെമ്മാടിത്തരത്തിനെതിരെ യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാനന്തവാടി ടൗണിൽ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു.കോൺഗ്രസിൻ്റെ നേതാക്കമ്ന്മാരേയും ജനപ്രതിനിധികളേയും വഴിയിൽ തടയാനാണ് സി പി എം ശ്രമമെങ്കിൽ അതേ നാണയത്തിൽ തിരിച്ചടിക്കുമെന്ന് പ്രതിഷേധ യോഗം ഉത്ഘാടനം ചെയ്തുകൊണ്ട് ബ്ലോക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് എ.എം.നിശാന്ത് സംസാരിച്ചു.നിയോജക മണ്ഡലം പ്രസിഡണ്ട് അസീസ് വാളാട് അധ്യക്ഷത വഹിച്ചു.കെ എസ് യു ബ്ലോക്ക് പ്രസിഡണ്ട് ആതിൽ മുഹമ്മദ്,പ്രിയേഷ് തോമസ്,ഷക്കീർ പുനത്തിൽ,ഷിനു വടകര,ആസിഫ് സഹീർ,സിറാജ് ഒണ്ടയങ്ങാടി,സജി കൂട്ടുങ്കൽ,നിസാം ചില്ലു,ജോഷി വാണിക്കുടി,അക്ഷയ് ജീസസ്,ഫജ്നാസ്,അഡോൺ ടി.എം,തുടങ്ങിയവർ നേതൃത്വം നൽകി.
