യുവതിയെ ഗർഭഛിദ്രം നടത്തി നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ

യുവതിയെ ഗർഭഛിദ്രം നടത്തി നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ

കൽപ്പറ്റ : നേപ്പാൾ സ്വദേശികളായ മഞ്ജു സൗദ് (34), അമർ ബാദുർ സൗദ്(45), റോഷൻ സൗദ് (20) എന്നിവരെയാണ് കല്പറ്റ പോലീസ് അറസ്റ്റ് ചെയ്തത്. 2024 മെയ് മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൽപറ്റയിലെ ഒരു സ്ഥാപനത്തിൽ ജോലി ചെയ്തു താമസിച്ചു വരികയായിരുന്ന 7 മാസം ഗർഭിണിയായിരുന്ന യുവതിയെ ആൺ സുഹൃത്തായ റോഷനും റോഷന്റെ അമ്മയായ മഞ്ജു സൗദും ഗർഭഛിദ്രം നടത്തി പ്രസവിപ്പിച്ച് കുഞ്ഞിനെ ഉപേക്ഷിച്ചു എന്ന നേപ്പാളിലെ സെമിൻപൂൾ സ്വദേശിയായ യുവതിയുടെ പരാതിയിലാണ് കേസെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം പോലീസ് നടത്തിവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *