യുദ്ധമല്ല,അധിനിവേശമാണ് ഇപ്പോള്‍ നടക്കുന്നത്: കെ.ഇ.എന്‍

യുദ്ധമല്ല,അധിനിവേശമാണ് ഇപ്പോള്‍ നടക്കുന്നത്: കെ.ഇ.എന്‍

മുട്ടില്‍ : യുദ്ധമല്ല,അധിനിവേശമാണ് അമേരിക്കയുടെയും ഇസ്രായേലിന്റെയും നേതൃത്വത്തില്‍ നടക്കുന്നതെന്നും കോര്‍പ്പറേറ്റ് രാഷ്ട്രീയ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ അവര്‍ വിപണികളുടെ വൈവിധ്യങ്ങള്‍ ഇതിലൂടെ തുറക്കുകയാണെന്നും സാംസ്‌കാരിക പ്രവര്‍ത്തകന്‍ കെ.ഇ.എന്‍ കുഞ്ഞഹമ്മദ് അഭിപ്രായപ്പെട്ടു. ജനായത്ത മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നവര്‍ ഇതിനെതിരെ രംഗത്തു വരണമെന്നും അമേരിക്കയിലടക്കം അധിനിവേശത്തിനെതിരെ ജാഗ്രയുയര്‍ത്തുന്ന മനുഷ്യരുണ്ടെന്നും അദ്ദേഹം പറഞ്ഞു.മുട്ടില്‍ ഡബ്ല്യു.എം.ഒ ആര്‍ട് ആന്റ് സയന്‍സ് കോളേജില്‍ മലയാളവിഭാഗം സംഘടിപ്പിച്ച ശ്രീലത അനുസ്മരണത്തോടനുബന്ധിച്ച് യുദ്ധകാലത്തെ മനസ്സ് എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രിന്‍സിപ്പാള്‍ ഡോ.വിജി പോള്‍ ഉദ്ഘാടനം ചെയ്തു. മലയാളവിഭാഗം മേധാവി ഡോ.മുഹമ്മദ് ശഫീഖ് വഴിപ്പാറ അധ്യക്ഷനായി.കോളേജ് കൗണ്‍സില്‍ സെക്രട്ടറി ഡോ.ഹേമലത,ഐ.ക്യു.എ.സി കോര്‍ഡിനേറ്റര്‍ ഡോ.നജ്മുദ്ദീന്‍,സ്റ്റാഫ് അഡൈ്വസര്‍ സിബി ജോസഫ്,കോളേജ് സുപ്രണ്ട് സി.കെ ബിയ്യാത്തു,ലൈബ്രേറിയന്‍ ആഷിഫ് കെ.എം സംബന്ധിച്ചു.മലയാളവിഭാഗം അസി.പ്രൊഫസര്‍ ഷൈജു പി.കെ സ്വാഗതവും എം.എ ഇംഗ്ലീഷ് വിദ്യാര്‍ഥിനി ആയിശ മഹ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *