മേപ്പാടി : മേപ്പാടി പഞ്ചായത്ത് സെക്രട്ടറി ഷാജു എം എന്നവരെ ഓഫീസ് ക്യാബിനിൽ അതിക്രമിച്ച് കയറി മർദ്ദിക്കുകയും കമ്പ്യൂട്ടർ,ഫയലുകൾ ഉൾപ്പെടെ തകർക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തവർക്കെതിരെ കേസെടുത്ത് മാതൃകപരമായ നടപടി സ്വീകരിക്കണമെന്ന് എൻ.ജി.ഒ അസോസിയഷൻ ജില്ലാ പ്രസിഡന്റ് കെ.റ്റി. ഷാജി ആവശ്യപ്പെട്ടു.കമ്യൂണിറ്റി ഹാളിന്റെ അറ്റകുറ്റപണികളുടെ ഇംപ്ലിമെന്റിംഗ് ഓഫിസർ പഞ്ചായത്ത് സെക്രട്ടറി അല്ലെന്നിരിക്കെ ഓഫീസിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് രാഷ്ട്രിയ നേട്ടമുണ്ടാക്കാനാണ് ശ്രമമെന്നും ഇതിന് മുമ്പും പഞ്ചായത്ത് ജീവനക്കാർക്കെതിരെ ഒരടിസ്ഥാനവുമില്ലാതെ കയ്യേറ്റം ചെയ്യുകയും ഭീക്ഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഉരുൾ ദുരുന്തത്തിലെ മുൻഗണന പട്ടിക തയ്യാറാക്കുന്നത് ജില്ലാ ദുരുന്ത നിവാരണ അതോറിറ്റിയാണ്. എന്നാൽ ഇക്കാര്യം പറഞ്ഞ് മേപ്പാടി പഞ്ചായത്ത് ജീവനക്കാർക്കെതിരെ മുമ്പ് കയ്യേറ്റം ചെയ്തതും, കിറ്റ് വിതരണവുമായി ബന്ധപ്പെട്ട വിവാദവും ഇത്തരത്തിലുണ്ടായതാണ്.
തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രതിപക്ഷത്തിരിക്കുന്നവർക്ക്
വേറെന്തെങ്കിലും താൽപര്യമുണ്ടങ്കിൽ സത്യസന്ധമായി ജോലി ചെയ്യുന്ന ജീവനക്കാരുടെ മേൽ കുതിരകയറി ആവരുതെന്നും, സെക്രട്ടറിയെ ആക്രമിച്ച വിഷയത്തിൽ അതാണ് മനസിലാവുന്നതെന്നും അദ്ദേഹം പറഞ്ഞു.ഈ വിഷയത്തിൽ അടിയന്തിര നടപടി ആവശ്യപ്പെട്ട് എൻ ജി ഒ അസോസിയേഷൻ പഞ്ചായത്ത് ജോയിന്റ് ഡയറക്ടറെ കാണുമെന്നും, ജൂൺ 9 ന് തിങ്കളാഴ്ച പഞ്ചായത്ത് ജീവനക്കാർ പ്രഖ്യാപ്പിച്ചിരിക്കുന്ന പ്രതിഷേധ പരിപാടിയോട് ഐക്യദാർഢ്യം പ്രഖാപിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു.