കൽപറ്റ : സാമൂഹ്യരംഗത്ത് പ്രവർത്തിക്കുന്ന 40 യുവ നേതാക്കളെ തെരെഞ്ഞെടുക്കുന്നതിന് ഡൽഹി ബേസ്ഡ് തിംഗ് ടാംഗ് ആയ AIMDC യുടെ നേതൃത്വത്തിൽ ബാംഗളുരിൽ വച്ച് നടന്ന ത്രിദിന വിദ്യാഭ്യാസ സമ്മേളനത്തിൽ വയനാട് തരുവണ സ്വദേശിയായ മുഹമ്മദ് റാഫി കെ.ഇ തെരെഞ്ഞെടുക്കപ്പെട്ടു.രാജ്യത്തിനകത്തും പുറത്തും
വിവിധ മേഘലകളിൽ പ്രവർത്തിക്കുന്ന ആയിരത്തോളം പേരുടെനോമിനേഷനുകളാണ് പരിഗണിക്കപ്പെട്ടത്.
പതിറ്റാണ്ടിലേറെകാലമായി വിവിധ വിദ്യാഭ്യാസ സാമൂഹ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിവരുന്ന ഷീൻ ഇൻ്റർനാഷണൽ മാനേജിംഗ് ഡയറയാടർ ആണു റാഫി.പ്രമുഖ വിദ്യാഭ്യാസ സംഘടനയായ TREND കേരളയുടെ സംസ്ഥാന പ്രവർത്തക സമിതി അംഗമാണ്.അലിഘഡ് മുസ്ലിം യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദാനന്തര ബിരുദം നേടി.കർണാടക,ഡൽഹി,ഉത്തർ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.