പുൽപ്പള്ളി : ജോസ് നെല്ലേടത്തിന്റെ മരണത്തിനു മുൻപ് അഭിമുഖം റിപ്പോർട്ട് ചെയ്യാനായി എടുക്കുകയും എന്നാൽ മരണശേഷം മാത്രം പ്രസിദ്ധീകരിക്കുന്നതിന് കൊടുക്കുകയും ചെയ്ത റിപ്പോർട്ടറിനെ ആണ് പോലീസ് ചോദ്യം ചെയ്തത്. ജോസ് നെല്ലേടത്തിന്റെ കുടുംബം പോലീസ് വീട്ടിലെത്തി മൊഴിയെടുത്ത സമയത്ത് അഭിമുഖം റെക്കോർഡ് ചെയ്ത മുഴുവൻ വീഡിയോയും ലഭ്യമാക്കണമെന്ന് കുടുംബാഗം ആവശ്യപ്പെട്ടിരുന്നു.ഇതേ തുടർന്നാണ് പോലീസ് വിളിച്ചുവരുത്തി മൊഴിയെടുത്തത്.
