മുത്തങ്ങയിൽ 72 ഗ്രാം എം ഡി എം എ യുമായി കാൽനട യാത്രക്കാരൻ പിടിയിൽ

മുത്തങ്ങയിൽ 72 ഗ്രാം എം ഡി എം എ യുമായി കാൽനട യാത്രക്കാരൻ പിടിയിൽ

ബത്തേരി : 72 ഗ്രാം എംഡിഎംഎ യുമായി കാൽനട യാത്രക്കാരനെ മുത്തങ്ങയിൽ നിന്ന് പിടികൂടി കോഴിക്കോട്,നടുവണ്ണൂർ,കുഞ്ഞോട്ട് വീട്ടിൽ,കെ ഫിറോസി(28) നെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും ചേർന്ന് പിടികൂടിയത്.16.10.2025 വൈകീട്ടോടെ മുത്തങ്ങ പോലീസ് എയ്ഡ് പോസ്റ്റിനു സമീപം നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. കർണാടക ഭാഗത്തു നിന്നും മുത്തങ്ങ ഭാഗത്തേക്ക് നടന്നു പോകുകയായിരുന്ന ഇയാളെ സംശയാസ്പദമായ സാഹചര്യത്തിൽ കകണ്ടപ്പോൾ പരിശോധിക്കുകയുമായിരുന്നു.ഇയാൾ ധരിച്ച പാന്റിന്റെ പോക്കറ്റിൽ നിന്നാണ് പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ നിലയിൽ 72.09 ഗ്രാം എംഡിഎംഎ കണ്ടെടുക്കുന്നത്.സബ് ഇൻസ്‌പെക്ടർമാരായ കെ എം അർഷിദ്,എൻ വി ഹരീഷ്കുമാർ, എ.എസ്.ഐ ജയകുമാർ,സി പി ഓ പ്രിവിൻ ഫ്രാൻസിസ് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *