മുണ്ടക്കൈ ചൂരൽമല ദുരിതബാധിതരോടുള്ള കേന്ദ്രസർക്കാർ വഞ്ചനക്കെതിരയുള്ള ഹർത്താൽ സമ്പൂർണ്ണ വിജയമെന്ന് എൽഡിഎഫ്

കൽപ്പറ്റ : മുണ്ടക്കൈ, ചൂരൽമല ദുരിതബാധിതരോടുള്ള കേന്ദ്രസർക്കാർ വഞ്ചനക്കെതിരെയുള്ള ഹർത്താൽ സമ്പൂർണ വിജയമായെന്നും പ്രക്ഷോഭം ശക്തമായി തുടരുമെന്നും എൽഡിഎഫ്‌ ജില്ലാ കൺവീനർ സി കെ ശശീന്ദ്രൻ അറിയിച്ചു. അർഹമായ കേന്ദ്രസഹായം അനുവദിക്കുന്നതുവരെ പ്രക്ഷോഭം തുടരും. ഭരണഘടനാപരമായി ഉറപ്പുവരുത്തേണ്ട സഹായം നൽകാതെ രാഷ്ട്രീയ വിവേചനം പുലർത്തുകയാണ്‌. സഹായം നൽകാൻ തയ്യാറായില്ലെങ്കിൽ പ്രധാനമന്ത്രിയുടെ ഓഫീസ്‌ മാർച്ച്‌ ഉൾപ്പെടെയുള്ള പ്രതിഷേധത്തിന്‌ എൽഡിഎഫ്‌ നേതൃത്വം നൽകും. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്രസർക്കാരിനുമെതിരെ ജനങ്ങളാകെ പ്രതിഷേധിക്കുകയാണ്‌. എല്ലാ മേഖലയിലുള്ളവരും ഹർത്താലുമായി സഹകരിച്ചു. സഹായം നിഷേധിക്കുന്ന കേന്ദ്രനിലപാടിനെതിരെ കോടതിയടക്കം ഇടപെട്ടു. സംസ്ഥാന സർക്കാർ നിയമസഭയിൽ പ്രമേയം പാസാക്കി അധിക സാമ്പത്തിക സഹായം നൽകണമെന്ന്‌ ആവശ്യപ്പെട്ടു. എന്നിട്ടും അവഗണന തുടരുകയാണെന്നും സി കെ ശശീന്ദ്രൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *