മേപ്പാടി : വയനാട് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാതിരിക്കുകയും നാലുമാസം പിന്നിടുമ്പോഴും ഒരു തരത്തിലുള്ള സഹായം പോലും പ്രഖ്യാപിക്കാത്തകേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെ രാഷ്ട്രീയ യുവജനതാദൾ മേപ്പാടിയിൽ പ്രതിഷേധ റാലിയും ധർണയും നടത്തി.ദുരന്തം നടന്ന ചൂരൽമലയും മുണ്ടക്കയും പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശിക്കുകയും ദുരന്തബാധിതരെ നേരിട്ട് കാണുകയും വയനാട് സിവിൽ സ്റ്റേഷനിൽ ജില്ലാ കളക്ടറും മാറ്റ് മുതിർന്ന സംസ്ഥാനത്തെ ഉദ്യോഗസ്ഥരുമായും നേരിട്ട് ചർച്ച നടത്തിയിട്ടും ഒരു രൂപയുടെ സഹായം നൽകാത്തതും ദേശീയ ദുരന്തമായി കണക്കാക്കണമെന്ന സംസ്ഥാനത്തിന്റെ അപേക്ഷ തള്ളിയതിലൂടെയും പ്രധാനമന്ത്രി വയനാടൻ ജനതയെ വഞ്ചിക്കുകയാണന്നും രാഷ്ട്രീയ യുവജനതാദൾ.ഒരു മാനദണ്ഡവും നോക്കാതെ അപേക്ഷ പോലും ഇല്ലാതെയാണ് മുണ്ടക്കൈ ദുരന്തത്തിന് ശേഷം പ്രളയമുണ്ടായ ആന്ധ്ര, ബിഹാർ സർക്കാറുകൾക്ക് അടിയന്തര സഹായമായി3000 കോടി രൂപ അനുവദിച്ചത്. കേരള സർക്കാരിനോടുള്ള ഈ രാഷ്ട്രീയ വിവേചനത്തിന്റെ മറ്റൊരുദാഹരണമാണ്.
ഈ വിഷയത്തിൽ സംസ്ഥാനത്തെ പ്രതിപക്ഷവും കേന്ദ്രത്തിനെതിരെ സമരം ചെയ്യാത്തത് രാഷ്ട്രീയ ലക്ഷ്യം വെച്ചുകൊണ്ടാണ്. കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലേക്ക് പ്രതിഷേധങ്ങൾ സജീവമായി നടത്താതെ സ്റ്റേറ്റ്മെന്റുകളിൽ മാത്രം നിൽക്കുകയും. കോൺഗ്രസ് മുസ്ലിം ലീഗ് മടക്കമുള്ള പ്രതിപക്ഷ പാർട്ടികളും യുവജന സംഘടനകളും സംസ്ഥാന സർക്കാരിനെതിരെ സമരം നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് കേന്ദ്ര സർക്കാരിനെ സഹായിക്കുന്ന നിലപാടാണ് തുടരുന്നത്. കഴിഞ്ഞ നാലു മാസങ്ങളിലായി ദുരന്തം നേരിട്ട ജനതയെ ഘട്ടം ഘട്ടമായി കാര്യങ്ങൾ ചെയ്തു കൊടുക്കുന്ന സമീപനമാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചത്.ദുരന്തം നേരിട്ട മുഴുവൻ കുടുംബങ്ങൾക്കും ആദ്യഘട്ടം 10000 രൂപയുടെ സഹായം അനുവദിച്ചു. വാടകയിനത്തിൽ 6000 രൂപ വെച്ച് ഓരോ കുടുംബങ്ങൾക്കും നിശ്ചയിച്ചുകൊണ്ട് അവരെ മാറ്റി പാർപ്പിച്ചു. ആവശ്യമായ ഫർണിച്ചറുകൾ ആളുകൾക്ക് നൽകി, 300 രൂപ വെച്ച് ഒരു കുടുംബത്തിലെ രണ്ടുപേർക്ക് തൊഴിൽരഹിത വേതനം ഒരു മാസത്തേക്ക് അനുവദിച്ചു. മുഴുവൻ രേഖകളും നഷ്ടപ്പെട്ട് പോയവരായിരുന്നു മുണ്ടക്കൈ ചൂരൽമല നിവാസികൾ പ്രത്യേകം ക്യാമ്പ് നടത്തി ഓരോ വ്യക്തികൾക്കും വിതരണം ചെയ്തു. മരിച്ചവരുടെയും പരിക്കു പറ്റിയവരുടെയും കുടുംബങ്ങൾക്ക് നഷ്ടപരിഹാരം വിതരണം ചെയ്തു, ചികിത്സ അടക്കമുള്ള കാര്യങ്ങളും സർക്കാർ നടത്തി. ഉറ്റവരെല്ലാം നഷ്ടപ്പെട്ട ശ്രുതിക്ക് സർക്കാർ ജോലി നൽകി.ഇത്തരത്തിൽ സംസ്ഥാന സർക്കാർ ജനങ്ങൾക്ക് ന്യായമായ ലഭിക്കേണ്ട കാര്യങ്ങൾ ചെയ്തു വരുമ്പോഴാണ് അനാവശ്യമായി സർക്കാരിനെതിരെ വിവാദം ഉണ്ടാക്കി ഒരു സഹായവും നൽകാത്ത കേന്ദ്രസർക്കാരിന് അനുകൂലമാകുന്ന രീതിയിലേക്ക് സംസ്ഥാന പ്രതിപക്ഷം കാര്യങ്ങൾ കൊണ്ടുപോയി എത്തിക്കുന്നത്. കേന്ദ്ര നടത്തുന്ന രാഷ്ട്രീയ വിവേചനത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഇവിടെ പട്ടാളവും നാവികസേനയും തുടങ്ങി എന്തൊക്കെ സേവനങ്ങൾ കേന്ദ്രത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായിരുനോ അതിന്റെ ചിലവായി 153.5 കോടി രൂപ നൽകണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് കേന്ദ്രസർക്കാർ. ഈ വിഷയങ്ങളെല്ലാം ഉയർത്തിയാണ് മേപ്പാടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാഷ്ട്രീയ യുവജനതാദൾ പ്രതിഷേധ റാലിയും ധാരണയും നടത്തിയത്.മേപ്പാടി ടൗണിൽ നടന്ന പ്രതിഷേധ പ്രകടനത്തിന് രാഷ്ട്രീയ യുവജനതാദൾ ജില്ലാ പ്രസിഡണ്ട് പിപി ഷൈജൽ, സംസ്ഥാന സെക്രട്ടറി അജ്മൽ സാജിദ്, നിശാൽ ചുളുക്ക ജേക്കബ് പുത്തുമല, സതീഷ് നെല്ലിമുണ്ട, രാജേഷ് വി,കാർത്തിക,ഷാജി കുന്നംപറ്റ എന്നിവർ നേതൃത്വം നൽകി.ധർണ്ണ പി കെ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ധർണ്ണയിൽ ആർജെഡി മേപ്പാടി പഞ്ചായത്ത് പ്രസിഡണ്ട് പി കോമു,രാഷ്ട്രീയ യുവജനതാദൾ സംസ്ഥാന വൈസ് പ്രസിഡണ്ട് കെ ടി ഹാഷിം, ഷൈജൽ കൈപ്പങ്ങൽ, സഹദേവൻ മേപ്പാടി, ബാലകൃഷ്ണൻ, അഷ്‌റഫ് എന്നിവർ സംബന്ധിച്ചു.