കൽപ്പറ്റ : മുണ്ടക്കൈ, ചൂരൽമല ദുരന്തത്തോടുള്ള കേന്ദ്രസർക്കാർ അവഗണനക്കെതിരെ ഓൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ (എഐഎൽയു) ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. യൂണിയൻ ജില്ലാ പ്രസിഡന്റ് പി ചാത്തുക്കുട്ടി ഉദ്ഘാടനം ചെയ്തു. കെ എം തോമസ് അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ അരവിന്ദാക്ഷൻ, ഓമന വർഗീസ്, എം ജി മോഹൻദാസ്, എം ജി സിന്ധു, ജോർജ് സെബാസ്റ്റ്യൻ, പി എ ബഷീർ എന്നിവർ സംസാരിച്ചു. യൂണിയൻ ജില്ലാ സെക്രട്ടറി കെ ജി സുധീഷ് സ്വാഗതവും കിഷോർ ലാൽ നന്ദിയും പറഞ്ഞു.
