മുണ്ടകയ്ക്ക് ശേഷം വയനാട് :പാഠങ്ങൾ -സമീപനങ്ങൾ :സെമിനാർ സെപ്റ്റംബർ 9 ന്

കൽപ്പറ്റ: ശാസ്ത്ര സെമിനാർ സപ്റ്റമ്പർ 9 ൹ തിങ്കളാഴ്ച രാവിലെ 9 മണി മുതൽ
കൽപ്പറ്റ – സ്വാമിനാഥൻ ഫൌണ്ടേഷനിൽ നടക്കും.മുണ്ടക്കൈ ഒറ്റപ്പെട്ട ദുരന്തമല്ല. ഇത്തരം ദുരന്തങ്ങൾ സമീപകാലത്തായി വയനാടിനെ നിരന്തരം വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. ദുരന്തം വയനാടിൻ്റെ സമസ്തമേഖലകളെയും ഗ്രസിച്ചിരിക്കുന്നു. കാലാവസ്ഥാ വ്യതിയാനം കൃഷിയെയും ജീവിതോപാധികളെയും ഗുതതരമായി ബാധിച്ചിട്ടുണ്ട് . ഈ പ്രശ്നകൾക്കുള്ള ദീർഘകാലാടിസ്ഥാനത്തിലുള്ളതും യുക്തിഭദ്രവും ശാസ്ത്രീയവുമായ പരിഹാരങ്ങൾ അന്വേഷിച്ചു തുടങ്ങേണ്ടിയിരിക്കുന്നു. അതിൻ്റെ ഭാഗമായി കാലാവസ്ഥാ ശാസ്ത്രം , ദുരന്ത നിവാരണ ശാസ്ത്രം, ജലവിഭവ ശാസ്ത്രം, പരിസ്ഥിതി ശാസ്ത്രം, ഭൗമ ശാസ്ത്രം, താങ്ങിയ മേഖലയിലെ ശാസ്രജ്ഞരും വിദഗ്ദരും പങ്കെടുക്കുന്ന ഏകദിന സെമിനാർ കൽപ്പറ്റ സ്വാമിനാഥൻ ഫൌണ്ടേഷനിൽ വെച്ച് നടത്തുകയാണ്.
സെമിനാർ മുൻ കേരള ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദ് ഉദ്ഘാടനം ചെയ്യും. ഡോ: കെ.ജി. താര (മുൻ മെമ്പർ, ഡിസാസ്റ്റർ മാനേജ്മെൻ്റ് അഥോറിട്ടി , ഡിസാസ്റ്റർ മാനേമെൻ്റ് ഹെഡ്), ഡോ: സുഭാഷ് ചന്ദ്രബോസ് (മുൻ ഡയറക്ടർ, ജലവിഭവ മാനേജ്മെൻ്റ്, ഭൗമശാസ്ത്ര വിദഗ്ദൻ), ഡോ .ജഗദീഷ് കൃഷ്ണസ്വാമി (ഡീൻ, ഇന്ത്യൻ ഇൻസ്റ്റിട്യൂട്ട്, ഹ്യൂമൻ സെറ്റിൽമെൻ്റ് ,ബാങ്കളുർ), ഡോ:എസ്സ്. അഭിലാഷ് (ഡയറക്ടർ, അഡ്വാൻസ് സെൻ്റർ ഓഫ് അഡ്മൊസ്ഫിയറിക്ക് റഡാർ റിസർച്ച്, കൊച്ചിൻ യൂണിവേസിറ്റി) ഡോ: ടി.വി. സജീവ് ( പ്രിൻസിപ്പിൾസയൻ്റിസ്റ്റ്, കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിട്യൂട്ട് ) ഡോ: ബ്രിജേഷ് (അസിസ്റ്റൻ്റ് പ്രഫസർ, ജിയോ ളജി തലവൻ ,പൊന്നാനി എം ഇ എസ് കോളേജ് ) കെ.ശരവണകുമാർ ( ഡിസാസ്റ്റർ മാനേജ്മെൻ്റ് വിദഗ്ദൻ), ജയരാമൻ ( സീനിയർ ഫെല്ലോ , ക്ളയ്മറ്റ് സയൻസ്സ് എം.എസ്സ്.എസ്സ്.ആർ.എഫ് ) തുടങ്ങിയർ സംബന്ധിക്കും. പാനൽ ചർച്ചക്ക് ശേഷം ക്രോഡീകരിക്കുന്ന വിവിധ അഭിപ്രായങ്ങൾ പൊതു സമൂഹത്തിൻ്റെ ചർച്ചക്കും സർക്കാറുന്നും സമർപ്പിക്കും.വയനാട് പ്രകൃതി സംരക്ഷണ സമിതി, ഹ്യൂ സെൻ്റർ ഓഫ് ഇക്കോളജി, വയനാട് ചേമ്പർ ഓഫ് കൊമേഴ്സ് , സ്വാമിനാഥൻ ഫൌണ്ടേഷൻ, എന്നിവ ചേർന്നാണ് സെമിനാർ സംഘടിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *