പിലാക്കാവ് : സെന്റ് ജോസഫ്സ് എൽ പി സ്കൂളിന്റെ അറുപത്തി എട്ടാമത് വാർഷികാഘോഷ പരിപാടികൾക്ക് വേണ്ടിയുള്ള സ്വാഗതസംഘം രൂപീകരിച്ചു. സ്കൂളിലെ ഗോത്ര വിദ്യാർത്ഥികൾ തയ്യാറാക്കുന്ന ഗോത്ര പുസ്തകം മാരിഗയുടെ പ്രകാശനവും ഗോത്ര ഫെസ്റ്റും നേഴ്സറി സ്കൂൾ കലോത്സവവും ഫെബ്രുവരി 17ന് സ്കൂളിൽ വച്ച് നടക്കും ബഹുമാനപ്പെട്ട പിന്നാക്ക ക്ഷേമ വികസന വകുപ്പ് മന്ത്രി ഓ ആർ കേളു വാർഷികാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യും ഫൈസൽ പഞ്ചാരകൊല്ലി ചെയർമാനായും നൗഷാദ് ടി കെ ജനറൽ കൺവീനറായും സനു വി ജോൺ,നിത്യ ഫ്രാൻസിസ് തുടങ്ങിയവർ ജോയിന്റ് കൺവീനർമാരായും ഇരുപത്തി അഞ്ചംഗ കമ്മിറ്റിയാണ് തിരഞ്ഞെടുക്കപ്പെട്ടത്.വാർഷികാഘോഷ സമ്മാന കൂപ്പൺ വിതരണ ഉദ്ഘാടനംസ്വാഗതസംഘം ചെയർമാൻ ഫൈസൽ പഞ്ചാരക്കൊല്ലി വിഷ്ണുവിന് നൽകിക്കൊണ്ട് നിർവഹിച്ചു.
