മാനന്തവാടി : മാനന്തവാടി ഗവണ്മെന്റ് യു പി സ്കൂൾ(ബോർഡ് സ്കൂൾ) 160-ാം വാർഷികം കലോപ്‌സിയ 2k25 നാങ്ക ഗദ്ധള ഗോത്ര ഫെസ്റ്റ്, ഫീയസ്റ്റ ഇംഗ്ലീഷ് ഫെസ്റ്റ് പ്രീപ്രൈമറി വാർഷികം, കുട്ടികളുടെ കലാപരിപാടികൾ എന്നിങ്ങനെ വ്യത്യസ്തതയാർന്ന പരിപാടികളോടെ നടത്തി. മാനന്തവാടി നഗരസഭ ചെയർപേഴ്സൺ ശ്രീമതി. സി കെ രത്നവല്ലി വാർഷിക പരിപാടികൾ ഉദ്ഘാടനം ചെയ്തു.മാനന്തവാടി നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൻ ശ്രീ. ജേക്കബ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സർവീസിൽ നിന്ന് വിരമിക്കുന്ന ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ.എ കെ മുരളീധരനെയും ഈ വിദ്യാലയത്തിൽ ജോലി ചെയ്തുവരുന്ന ഓഫീസ് അസിസ്റ്റൻഡ് ശ്രീ. സെബാസ്റ്റ്യൻ കെ എം നെയും ആദരിച്ചു.യോഗത്തിൽ ശ്രീമതി സിന്ധു സെബാസ്റ്റ്യൻ,ശ്രീമതി ലേഖ രാജീവൻ,ശ്രീ പി വി എസ് മൂസ, ശ്രീ അരുൺകുമാർ ബി ഡി, ശ്രീ പി വി ജോർജ്,ശ്രീമതി റ്റിജി ജോൺസൻ, ശ്രീമതി. ശാരദ സജീവൻ, പി ടി എ പ്രസിഡന്റ് ശ്രീമതി രാഗേന്ദു, പ്രധാനധ്യാപകൻ ശ്രീ വർക്കി ടി പി, എ അജയകുമാർ ജോസ് മാത്യു, ബിന്ദു കെ കെ, മാസ്റ്റർ ഡിയോൻ ആഗസ്റ്റിൻ, ഷിനി പി കെ, വിജി ആർ എന്നിവർ സംസാരിച്ചു രണ്ടു ദിവസങ്ങളലായി നടന്ന വാർഷികാഘോഷ പരിപാടികൾ വൈവിധ്യം കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി.
