മാനന്തവാടി : 7 ദിവസം മുൻപ് കാണാതായ പശുവിനെ ആണ് മാനന്തവാടി എരുമത്തെരുവ് നേതാജി റോഡിനു സമിപം ഉള്ള കുഴിയിൽ വീണ നിലയിൽ കണ്ടെത്തിയത് കവുങ്ങും പ്ലാസ്റ്റിക് ചക്കുകളും വെച്ച് മൂടിയ നിലയിൽ ആയിരുന്നതിനാൽ പശു വീണത് ഇത്രയും ദിവസം ആയിട്ടു ആരുടെയും ശ്രദ്ധയിൽ പെട്ടില്ലായിരുന്നു. ഇന്ന് രാവിലെ 10 മണിയോട് കൂടെ ആണ് പശുവിനെ കുഴിയിൽ വീണതായി കണ്ടെത്തിയത്.മാനന്തവാടി അഗ്നിരക്ഷ സേന സ്ഥലത്ത് എത്തി പശുവിനെ രക്ഷപ്പെടുത്തി. അസി. സ്റ്റേഷൻ ഓഫീസർ സെബാസ്റ്റ്യൻ ജോസഫിന്റെ നേതൃത്വത്തിൽ ഉള്ള അഗ്നിരക്ഷ സേന അംഗങ്ങൾ ആണ് പശുവിനെ രക്ഷപ്പെടുത്തിയത്.
